സി.എല്‍ സത്താര്‍

ചെമ്മനാട്: ബോംബെ കോലാബയിലെ സിംല കാന്റീന്‍ ഉടമയും ബോംബെ കേരള മുസ്ലിം ജമാഅത്തിന്റെയും കേരള മലയാളി സമാജത്തിന്റെയും നേതാവുമായിരുന്ന ചെമ്മനാട് സ്വദേശി സി.എല്‍.സത്താര്‍ (72)അന്തരിച്ചു. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കൂടിയായ സത്താര്‍ പാര്‍ട്ടിയുടെ സംസ്ഥാന തലത്തിലും അറിയപെട്ടിരുന്നു. ചെമനാടിന്റെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലും സജീവമായിരുന്നു. മുംബൈയിലെ പ്രാദേശിക തലത്തില്‍ രൂപം കൊടുത്ത ജനത കോടതിയുടെ കോലാബ പ്രദേശത്തെ സര്‍കാര്‍ തിരഞ്ഞെടുത്ത എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആയിരുന്നു. മംഗലാപുരത്ത് ചികിത്സയിലായിരുന്നു. ഭാര്യ: സി.എച്ച്. ഉമ്മാലിമ്മ. മക്കള്‍: സി.എല്‍. മുനീര്‍, സി.എല്‍. മുബീന. […]

ചെമ്മനാട്: ബോംബെ കോലാബയിലെ സിംല കാന്റീന്‍ ഉടമയും ബോംബെ കേരള മുസ്ലിം ജമാഅത്തിന്റെയും കേരള മലയാളി സമാജത്തിന്റെയും നേതാവുമായിരുന്ന ചെമ്മനാട് സ്വദേശി സി.എല്‍.സത്താര്‍ (72)അന്തരിച്ചു. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കൂടിയായ സത്താര്‍ പാര്‍ട്ടിയുടെ സംസ്ഥാന തലത്തിലും അറിയപെട്ടിരുന്നു. ചെമനാടിന്റെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലും സജീവമായിരുന്നു. മുംബൈയിലെ പ്രാദേശിക തലത്തില്‍ രൂപം കൊടുത്ത ജനത കോടതിയുടെ കോലാബ പ്രദേശത്തെ സര്‍കാര്‍ തിരഞ്ഞെടുത്ത എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആയിരുന്നു.
മംഗലാപുരത്ത് ചികിത്സയിലായിരുന്നു. ഭാര്യ: സി.എച്ച്. ഉമ്മാലിമ്മ. മക്കള്‍: സി.എല്‍. മുനീര്‍, സി.എല്‍. മുബീന. മരുമക്കള്‍: സൈനബ മുനീര്‍, ഖാലിദ് തിടില്‍. മയ്യത്ത് ചെമ്മനാട് ജമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it