സസ്യ പരിപാലനത്തില്‍ വേറിട്ട രീതിയായ 'കൊക്കെഡാമ' നിര്‍മ്മിച്ച് സി.ജെ.എച്ച്.എസ്.എസ് ചെമ്മനാട് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍ കൊക്കെഡാമ നിര്‍മ്മിച്ച് സസ്യ പരിപാലനത്തില്‍ പുതുമയുമായി ശ്രദ്ധ നേടുകയാണ്. ബോണ്‍സായ് പോലെ ജപ്പാനിലെ മറ്റൊരു ജനകീയ സസ്യപരിപാലന കലയാണ് കൊക്കെഡാമ. പായല്‍പ്പന്ത് (മോസ് ബോള്‍) എന്നാണ് മലയാളം. 'കൊക്കെ' ക്ക് പായല്‍ എന്നും 'ഡാമ'യ്ക്ക് ബോള്‍ എന്നുമാണര്‍ത്ഥം. പാവപ്പെട്ടവന്റെ ബോണ്‍സായ് എന്നാണ് കൊക്കെഡാമയെ വിശേഷിപ്പിക്കുന്നത്. പാത്രമില്ലാതെ ചെടികള്‍ കുറഞ്ഞ ചെലവില്‍ വളര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. വീടുകളിലെ ഉദ്യാനങ്ങളില്‍ പ്രകൃതിയുടെ സ്പര്‍ശം നല്‍കുന്ന പ്രിയപ്പെട്ട ഇനമായി […]

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍ കൊക്കെഡാമ നിര്‍മ്മിച്ച് സസ്യ പരിപാലനത്തില്‍ പുതുമയുമായി ശ്രദ്ധ നേടുകയാണ്. ബോണ്‍സായ് പോലെ ജപ്പാനിലെ മറ്റൊരു ജനകീയ സസ്യപരിപാലന കലയാണ് കൊക്കെഡാമ. പായല്‍പ്പന്ത് (മോസ് ബോള്‍) എന്നാണ് മലയാളം. 'കൊക്കെ' ക്ക് പായല്‍ എന്നും 'ഡാമ'യ്ക്ക് ബോള്‍ എന്നുമാണര്‍ത്ഥം. പാവപ്പെട്ടവന്റെ ബോണ്‍സായ് എന്നാണ് കൊക്കെഡാമയെ വിശേഷിപ്പിക്കുന്നത്. പാത്രമില്ലാതെ ചെടികള്‍ കുറഞ്ഞ ചെലവില്‍ വളര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. വീടുകളിലെ ഉദ്യാനങ്ങളില്‍ പ്രകൃതിയുടെ സ്പര്‍ശം നല്‍കുന്ന പ്രിയപ്പെട്ട ഇനമായി ഇത് മാറുകയാണ്. നല്ല ചെടികള്‍ തിരഞ്ഞെടുത്ത് പായല്‍ പൊതിഞ്ഞ മണ്ണ് ഉരുളയാക്കി ചെടിയുടെ വേര് മണ്ണില്‍ പൊതിഞ്ഞാണ് കൊക്കെഡാമ ഉണ്ടാക്കുന്നത്. പിന്നീട് ഇത് നൂലു കൊണ്ട് ചുറ്റിയെടുക്കുന്നു. ഇത് മേല്‍ക്കൂരയില്‍ നിന്ന് തൂക്കിയിടുകയോ മേശപ്പുറത്ത് വെക്കുകയോ ഒരു ബൗളില്‍ വെക്കുകയോ ചെയ്യാം. സ്‌കൂളിലെ കൊക്കെഡാമ നിര്‍മ്മാണത്തിന് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഉമറുല്‍ ഫാറൂഖ് നേതൃത്വം നല്‍കി.

Related Articles
Next Story
Share it