ചെമനാട്: ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ജനറല്‍ ബോഡി യോഗവും സംഗമവും സ്‌കൂള്‍ ഹാളില്‍ ചേര്‍ന്നു.
റിട്ട. പ്രിന്‍സിപ്പാള്‍ കെ. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സി.ടി അഹമ്മദലി മുഖ്യാതിഥിയായിരുന്നു. ഒ.എസ്.എ പ്രസിഡണ്ട് മുഹമ്മദലി മുണ്ടാങ്കുലം അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഹാഫിസ് അബ്ദുല്ല റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
രാജീവന്‍ കെ.ഒ, വി.പി പ്രിന്‍സ്‌മോന്‍, ഉഷാകുമാരി, ബദറുല്‍ മുനീര്‍, മന്‍സൂര്‍ കുരിക്കള്‍, അമീര്‍ പാലോത്ത്, മുസ്തഫ സി.എം, റഫീഖ് സി.എച്ച്, അബ്ദുല്ല പി.എം സംസാരിച്ചു.
സെക്രട്ടറി അജ്മല്‍ മിര്‍ഷാന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ഷാസിയ സി.എം നന്ദിയും പറഞ്ഞു. നാസര്‍ കുരിക്കള്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ കൗണ്‍സില്‍, ഭാരവാഹി തിരഞ്ഞെടുപ്പില്‍ പ്രിന്‍സിപ്പാള്‍ ഡോ. സുകുമാരന്‍ നായര്‍ എ, ഹെഡ്മാസ്റ്റര്‍ വിജയന്‍ കെ എന്നിവര്‍ വരണാധികാരികളായിരുന്നു.
ഭാരവാഹികള്‍: മുജീബ് അഹ്‌മദ് (പ്രസി.), ഷംസു ചിറാക്കല്‍ (ജന. സെക്ര.), സുല്‍വാന്‍ കെ.വി (ട്രഷ.), ഷാസിയ സി.എം, സമീല്‍ അഹമദ്, ഷാഹിദ് സി.എല്‍ (വൈ. പ്രസി.), അന്‍വര്‍ എ.ബി, സജ്ജാദ് ചൂരി, ഷാമില്‍ കെ.ടി (സെക്ര.).