സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകളില്‍ പരിശോധന നടത്തി; ചില ഹോട്ടലുകളില്‍ സ്‌പെഷ്യല്‍ ചായ എന്ന പേരില്‍ ചായയ്ക്ക് 20 രൂപ ഈടാക്കുന്നതായി കണ്ടെത്തി

കാസര്‍കോട്: ഹോട്ടലുകളില്‍ പരിശോധനയ്ക്ക് സ്‌ക്വാഡ് രൂപീകരിച്ചു. പതിനൊന്ന് ഹോട്ടലുകളില്‍ സ്‌ക്വാഡ് പരിശോധ നടത്തി. ചില ഹോട്ടലുകളില്‍ സ്‌പെഷ്യല്‍ ചായ എന്ന പേരില്‍ ചായയ്ക്ക് 20 രൂപ ഈടാക്കുന്നതായി കണ്ടെത്തി. ചായയ്ക്ക് 12 രൂപ മുതല്‍ 20 രൂപ വരെ വില ഈടാക്കുന്നുണ്ടെന്ന് കണ്ടെത്തി. 20 രൂപ ഈടാക്കുന്നതിന് പറയുന്നത് സ്‌പെഷ്യല്‍ ചായ എന്നാണ്. ചായയുടെ വില കുറവുവരുത്താന്‍ സ്‌ക്വാഡ് നിര്‍ദ്ദേശം നല്‍കി. ജില്ലാകലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. കാസര്‍കോട്, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ലാ സപ്ലൈ […]

കാസര്‍കോട്: ഹോട്ടലുകളില്‍ പരിശോധനയ്ക്ക് സ്‌ക്വാഡ് രൂപീകരിച്ചു. പതിനൊന്ന് ഹോട്ടലുകളില്‍ സ്‌ക്വാഡ് പരിശോധ നടത്തി. ചില ഹോട്ടലുകളില്‍ സ്‌പെഷ്യല്‍ ചായ എന്ന പേരില്‍ ചായയ്ക്ക് 20 രൂപ ഈടാക്കുന്നതായി കണ്ടെത്തി. ചായയ്ക്ക് 12 രൂപ മുതല്‍ 20 രൂപ വരെ വില ഈടാക്കുന്നുണ്ടെന്ന് കണ്ടെത്തി. 20 രൂപ ഈടാക്കുന്നതിന് പറയുന്നത് സ്‌പെഷ്യല്‍ ചായ എന്നാണ്. ചായയുടെ വില കുറവുവരുത്താന്‍ സ്‌ക്വാഡ് നിര്‍ദ്ദേശം നല്‍കി.
ജില്ലാകലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. കാസര്‍കോട്, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.എന്‍ ബിന്ദു, മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസര്‍ സജിമോന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ പി,വി ശ്രീനിവാസന്‍, സഞ്ജയ്, സുരേഷ് നായിക് എന്നിവരാണ് പരിശോധന സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്.

Related Articles
Next Story
Share it