കേന്ദ്രസര്‍ക്കാര്‍ സഞ്ചരിക്കുന്നത് നുണകളുടെ പുറത്ത്-പി. സന്തോഷ് കുമാര്‍ എം.പി

കാസര്‍കോട്: നരേന്ദ്ര മോദി സര്‍ക്കാര്‍ സാധാരണ സംഭവങ്ങളെ അസാധാരണമാക്കി പ്രചരിപ്പിക്കാനും അസാധാരണ സംഭവങ്ങളെ സാധാരണയായി കണക്കാക്കി അവഗണിക്കുകയാണെന്നും സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി. സന്തോഷ് കുമാര്‍ എം.പി പറഞ്ഞു.നുണകളുടെ പുറത്താണ് കേന്ദ്ര സര്‍ക്കാര്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സിവില്‍ സര്‍വ്വീസ് സംരക്ഷണയാത്രയുടെ ഉദ്ഘാടനം കാസര്‍കോട്ട് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.കേരളം ആര്‍ജിച്ച നേട്ടങ്ങള്‍ക്ക് പിന്നില്‍ സിവില്‍ സര്‍വ്വീസിന്റെ അര്‍പ്പിതമായ അധ്വാനമുണ്ട്. രാഷ്ട്രീയ നേതൃത്വം മുന്നോട്ട് വയ്ക്കുന്ന വികസന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാന്‍ സിവില്‍ സര്‍വ്വീസ് […]

കാസര്‍കോട്: നരേന്ദ്ര മോദി സര്‍ക്കാര്‍ സാധാരണ സംഭവങ്ങളെ അസാധാരണമാക്കി പ്രചരിപ്പിക്കാനും അസാധാരണ സംഭവങ്ങളെ സാധാരണയായി കണക്കാക്കി അവഗണിക്കുകയാണെന്നും സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി. സന്തോഷ് കുമാര്‍ എം.പി പറഞ്ഞു.
നുണകളുടെ പുറത്താണ് കേന്ദ്ര സര്‍ക്കാര്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സിവില്‍ സര്‍വ്വീസ് സംരക്ഷണയാത്രയുടെ ഉദ്ഘാടനം കാസര്‍കോട്ട് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളം ആര്‍ജിച്ച നേട്ടങ്ങള്‍ക്ക് പിന്നില്‍ സിവില്‍ സര്‍വ്വീസിന്റെ അര്‍പ്പിതമായ അധ്വാനമുണ്ട്. രാഷ്ട്രീയ നേതൃത്വം മുന്നോട്ട് വയ്ക്കുന്ന വികസന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാന്‍ സിവില്‍ സര്‍വ്വീസ് നിലനില്‍ക്കേണ്ടതുണ്ട്. അശാസ്ത്രീയമെന്ന് ലോകം അംഗീകരിച്ച പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാഥാ നായകരായ ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.ഷാനവാസ് ഖാനും ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലിനും പതാകയും ബാനറും അദ്ദേഹം കൈമാറി. യോഗത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സി.പി ബാബു അധ്യക്ഷതവഹിച്ചു. നരേഷ് കുന്നിയൂര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ബിജുരാജ് സി.കെ നന്ദിയും പറഞ്ഞു.
ജാഥയുടെ വൈസ് ക്യാപ്റ്റന്‍മാരായ കെ. മുകുന്ദന്‍, എം.എസ് സുഗതകുമാരി, ഡയറക്ടര്‍ കെ.പി. ഗോപകുമാര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it