സിവില്‍ പൊലീസ് ഓഫീസര്‍ ആസ്പത്രി വളപ്പില്‍ മരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട്ട് പൊലീസ് ഉദ്യോഗസ്ഥനെ ആസ്പത്രി വളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആലപ്പുഴ നോര്‍ത്ത് ആര്യാട് സ്വദേശി സുധീഷിനെ(40)യാണ് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ കാസര്‍കോട് കറന്തക്കാട് ഉമാനഴ്‌സിംഗ് ഹോം വളപ്പില്‍ മരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പൊലീസും വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി. സുധീഷ് ഡിസംബര്‍ 16 മുതല്‍ ഡ്യൂട്ടിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it