മാതൃകാപ്രവര്‍ത്തനങ്ങളുമായി സിവില്‍ ഡിഫന്‍സ് ടീം

കാഞ്ഞങ്ങാട്: ഒരു രൂപ പോലും പ്രതിഫലം വാങ്ങാത്ത ഈ സേവനത്തിന് ബിഗ് സല്യൂട്ട് നല്‍കിയാലും മതിയാകില്ല. സിവില്‍ ഡിഫന്‍സ് അംഗങ്ങളാണ് മാതൃകാ പ്രവര്‍ത്തനം നടത്തുന്നത്. സര്‍ക്കാറാണ് ഇവരെ നിയോഗിച്ചതെങ്കിലും പ്രതിഫലമില്ലാതെയുള്ള സേവനമാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. ഏത് ദുരന്തമുഖത്തും ഇവരുടെ സാന്നിധ്യമുണ്ടാകും. കോവിഡ് കാലത്താണ് ഇവരുടെ സേവനത്തിന്റെ വിലയറിയുക. സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം വാക്‌സിനേഷന്‍ സെന്ററുകളിലും കോവിഡ് പരിശോധന ക്യാമ്പുകളിലും പൊലീസിനൊപ്പം പിക്കറ്റുകളിലും ഡ്യൂട്ടി ചെയ്യുന്നുണ്ട്. സ്ഥാപനങ്ങളെ അണു മുക്തമാക്കുന്നതും ഇവരുടെ ജോലിയാണ്. സ്വന്തം കീശയില്‍ നിന്ന് തന്നെയാണ് […]

കാഞ്ഞങ്ങാട്: ഒരു രൂപ പോലും പ്രതിഫലം വാങ്ങാത്ത ഈ സേവനത്തിന് ബിഗ് സല്യൂട്ട് നല്‍കിയാലും മതിയാകില്ല. സിവില്‍ ഡിഫന്‍സ് അംഗങ്ങളാണ് മാതൃകാ പ്രവര്‍ത്തനം നടത്തുന്നത്. സര്‍ക്കാറാണ് ഇവരെ നിയോഗിച്ചതെങ്കിലും പ്രതിഫലമില്ലാതെയുള്ള സേവനമാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. ഏത് ദുരന്തമുഖത്തും ഇവരുടെ സാന്നിധ്യമുണ്ടാകും. കോവിഡ് കാലത്താണ് ഇവരുടെ സേവനത്തിന്റെ വിലയറിയുക. സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം വാക്‌സിനേഷന്‍ സെന്ററുകളിലും കോവിഡ് പരിശോധന ക്യാമ്പുകളിലും പൊലീസിനൊപ്പം പിക്കറ്റുകളിലും ഡ്യൂട്ടി ചെയ്യുന്നുണ്ട്. സ്ഥാപനങ്ങളെ അണു മുക്തമാക്കുന്നതും ഇവരുടെ ജോലിയാണ്. സ്വന്തം കീശയില്‍ നിന്ന് തന്നെയാണ് ഡ്യൂട്ടിക്കിടയിലെ ആഹാരത്തിനും മറ്റും പണം ചെലവഴിക്കുന്നത്. ഈ മഹാമാരിക്കിടയിലും പൊരിവെയിലത്ത് ജോലിചെയ്യുമ്പോള്‍ ഇവര്‍ക്ക് പക്ഷപാതമില്ല, ക്ഷോഭവുമില്ല. സര്‍ക്കാര്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം പാലിക്കുന്നുവെന്നു മാത്രം. അതുകൊണ്ട് തന്നെ നല്ലവരായ നാട്ടുകാരോട് ഒരു അപേക്ഷ മാത്രമാണിവര്‍ക്കുള്ളത്.
തങ്ങളോട് പരിഭവിക്കരുത്. തങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ സുരക്ഷക്കും നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷം നിലനിര്‍ത്താനുമാണെന്നറിയുക -ഒരു സിവില്‍ ഡിഫന്‍സ് അംഗം പറഞ്ഞു.
മഹാമാരി താണ്ഡവമാടുമ്പോഴും പ്രതിരോധ പ്രവര്‍ത്തനത്തിനായി പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും സംരക്ഷണത്തിനായി സ്ഥാപനങ്ങള്‍ അണുമുക്തമാക്കാന്‍ സിവില്‍ ഡിഫന്‍സ് എന്നും മുന്നിലാണുള്ളത്.
കാഞ്ഞങ്ങാട് അഗ്‌നി നിലയം സ്റ്റേഷന്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം സിവില്‍ ഡിഫെന്‍സ് അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഗുരുവനത്തെ സി.എഫ്.എല്‍.ടി. കേന്ദ്രം അണുവിമുക്തമാക്കി. കിരണ്‍ തോയമ്മല്‍, മനോജ് നിട്ടടുക്കം, രാജേഷ് പരപ്പ, പ്രദീപ് ആവിക്കര, അതുല്‍, ഹരിപ്രസാദ്, വിഷ്ണുപ്രസാദ്, അക്ഷയ് നേതൃത്വം നല്‍കി.

Related Articles
Next Story
Share it