അപകടത്തില്‍പെട്ട ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ കോവിഡ് ഭീതി കാരണം ആരും തിരിഞ്ഞുനോക്കിയില്ല; സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ രക്ഷക്കെത്തി

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിയില്‍ കുടുങ്ങി നിലവിളിച്ച ഡ്രൈവറെ കോവിഡ് ഭയന്ന് ആരും തിരിഞ്ഞു നോക്കിയില്ല. ആരും തിരിഞ്ഞു നോക്കാത്ത ഡ്രൈവര്‍ക്ക് തുണയായി സിവില്‍ ഡിഫന്‍സ് ടീമംഗങ്ങള്‍. ഇന്നലെ രാത്രി പത്തരയോടെ ദേശീയപാതയില്‍ പൊള്ളക്കടയിലാണ് അപകടം. മംഗളൂരുവില്‍ നിന്നും കരി കയറ്റി തലശ്ശേരിയിലേക്ക് പോവുകയായിരുന്നു ലോറിയാണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. ഈ സമയത്താണ് കോവിഡ് രോഗിയെയും കൊണ്ട് സിവില്‍ ഡിഫന്‍സ് അംഗവും 108 ആംബുലന്‍സ് ജീവനക്കാരനുമായ പരപ്പയിലെ രാജേഷ് ഇതുവഴി പോയത്. അപകടത്തില്‍പ്പെട്ട ലോറി […]

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിയില്‍ കുടുങ്ങി നിലവിളിച്ച ഡ്രൈവറെ കോവിഡ് ഭയന്ന് ആരും തിരിഞ്ഞു നോക്കിയില്ല. ആരും തിരിഞ്ഞു നോക്കാത്ത ഡ്രൈവര്‍ക്ക് തുണയായി സിവില്‍ ഡിഫന്‍സ് ടീമംഗങ്ങള്‍. ഇന്നലെ രാത്രി പത്തരയോടെ ദേശീയപാതയില്‍ പൊള്ളക്കടയിലാണ് അപകടം.
മംഗളൂരുവില്‍ നിന്നും കരി കയറ്റി തലശ്ശേരിയിലേക്ക് പോവുകയായിരുന്നു ലോറിയാണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. ഈ സമയത്താണ് കോവിഡ് രോഗിയെയും കൊണ്ട് സിവില്‍ ഡിഫന്‍സ് അംഗവും 108 ആംബുലന്‍സ് ജീവനക്കാരനുമായ പരപ്പയിലെ രാജേഷ് ഇതുവഴി പോയത്. അപകടത്തില്‍പ്പെട്ട ലോറി ശ്രദ്ധയില്‍ പ്പെട്ടതോടെ ആംബുലന്‍സ് നിര്‍ത്തി ലോറിക്കരികില്‍ പോയി. ഡ്രൈവര്‍ തലശ്ശേരി സ്വദേശി ജോഷി കാബിനില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഉടന്‍തന്നെ ഗ്ലാസ് തകര്‍ത്തു ഡ്രൈവറെ പുറത്തെടുത്തു. കാലിന് കാര്യമായി പരിക്കുണ്ടായിരുന്ന ജേഷിയെ സുരക്ഷിത സ്ഥാനത്തിരുത്തി മറ്റ് ഡിഫന്‍സ് ടീമംഗങ്ങളെ വിവരമറിയിച്ച് രാജേഷ് യാത്ര തുടര്‍ന്നു. മിനുട്ടുകള്‍ക്കകം മറ്റ് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ സ്ഥലത്തെത്തി ജോഷിയെ ബൈക്കിലിരുത്തി ജില്ലാ ആസ്പത്രിയിലെത്തിയിലേക്ക് പുറപ്പെട്ടു.
തോയമ്മലിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങളായ കിരണ്‍, അതുല്‍ എന്നിവരാണ് ഇരുചക്രവാഹനത്തില്‍ പൊള്ളക്കടയില്‍ എത്തി ജോഷിയെ ഇരുവരുടെയും മധ്യത്തിലിരുത്തി ആസ്പത്രിയിലെത്തിച്ചത്. മാവുങ്കാലിലെത്താറായപ്പോഴേക്കും പൊലീസും സഹായത്തിനെത്തിയിരുന്നു.

Related Articles
Next Story
Share it