സിറ്റി ഗോള്‍ഡ് ഹജ്ജ്-ഉംറ ക്ലാസ്സ് സംഘടിപ്പിച്ചു

കാസര്‍കോട്: സിറ്റി ഗോള്‍ഡ് ആന്റ് ഡയമണ്ട് ഗ്രൂപ്പ് ഹജ്ജ്-ഉംറ ക്ലാസ് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കഴിഞ്ഞ 20 വര്‍ഷമായി സിറ്റിഗോള്‍ഡ് ഗ്രൂപ്പ് ഹജ്ജ്-ഉംറ ക്ലാസ് സംഘടിപ്പിച്ചുവരികയാണ്.അടുക്കത്ത്ബയല്‍ അല്‍ ബയാന്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഹാഫിസ് ഹാഷിം അഹ്‌സനി അധ്യക്ഷത വഹിച്ചു. സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കരീം കോളിയാട് സ്വാഗതം പറഞ്ഞു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അല്‍ ഹാജ് സിറാജുദ്ദീന്‍ ഫൈസി ബാപ്പളിഗെ ക്ലാസ്സിന് നേതൃത്വം നല്‍കി. സര്‍ക്കാര്‍ മുഖേനയും അല്ലാതെയും ഹജ്ജിന് […]

കാസര്‍കോട്: സിറ്റി ഗോള്‍ഡ് ആന്റ് ഡയമണ്ട് ഗ്രൂപ്പ് ഹജ്ജ്-ഉംറ ക്ലാസ് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കഴിഞ്ഞ 20 വര്‍ഷമായി സിറ്റിഗോള്‍ഡ് ഗ്രൂപ്പ് ഹജ്ജ്-ഉംറ ക്ലാസ് സംഘടിപ്പിച്ചുവരികയാണ്.
അടുക്കത്ത്ബയല്‍ അല്‍ ബയാന്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഹാഫിസ് ഹാഷിം അഹ്‌സനി അധ്യക്ഷത വഹിച്ചു. സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കരീം കോളിയാട് സ്വാഗതം പറഞ്ഞു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അല്‍ ഹാജ് സിറാജുദ്ദീന്‍ ഫൈസി ബാപ്പളിഗെ ക്ലാസ്സിന് നേതൃത്വം നല്‍കി. സര്‍ക്കാര്‍ മുഖേനയും അല്ലാതെയും ഹജ്ജിന് പോകുന്ന ഹാജിമാര്‍ ക്ലാസില്‍ പങ്കെടുത്തു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സിറ്റി ഗോള്‍ഡ് ഡയറക്ടര്‍ ഇഖ്ബാല്‍ സുല്‍ത്താന്‍, അസൈനാര്‍ കെ, അന്‍വര്‍ സാദത്ത്, ഉസ്മാന്‍ കടവത്ത്, കരീം തല്‍പനാജെ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it