കാസര്‍കോട്: കര്‍ഷക സംഘടനകള്‍ ഇന്ന് രാജ്യത്തുടനീളം നടത്തുന്ന കര്‍ഷക ദിനാചരണത്തിന് ഐക്യദാര്‍ഢ്യവുമായി സി.ഐ.ടി.യു പ്രതിഷേധം സംഘടിപ്പിച്ചു.
സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന പ്രതിഷേധം ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ. ഭാസ്‌കരന്‍, ഗിരി കൃഷ്ണന്‍, കെ. വിനോദ്, കെ. രത്‌നാകരന്‍ സംസാരിച്ചു.
കെ. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. യൂണിയന്‍ ഓഫീസുകള്‍ക്ക് മുന്നിലും തൊഴില്‍ കേന്ദ്രങ്ങളിലും തൊഴിലാളികളുടെ വീടുകളിലും കരിങ്കൊടി ഉയര്‍ത്തിയും പോസ്റ്റര്‍ പ്രചാരണം നടത്തിയുമായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
രാഷ്ട്രീയ കിസാന്‍ മഹാ സംഘും ദില്ലി ചലോ കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതിയും വിവിധ ഭാഗങ്ങളില്‍ കരിദിനാചരണം നടത്തി.