സി.ഐ.ടി.യു നേതാവ് കെ.വി. കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു
നീലേശ്വരം: സി.ഐ.ടി.യു നേതാവ് നീലേശ്വരം പാലായിയിലെ കെ.വി. കുഞ്ഞികൃഷ്ണന്‍ (68) അന്തരിച്ചു. ബാലസംഘം ജില്ലാ കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1972ല്‍ തൊഴിലില്ലായ്മക്കെതിരെ നടന്ന സമരത്തിന്റെ ഭാഗമായി കാസര്‍കോട് സബ് ജയിലില്‍ അഞ്ച് മാസവും അടിയന്തിരാവസ്ഥയില്‍ മൂന്നു മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ശിക്ഷ നേരിട്ടു.അവിഭക്ത നീലേശ്വരം ലോക്കല്‍ സെക്രട്ടറി, പേരോല്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സി. ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട്, ചുമട്ട്‌തൊഴിലാളി […]

നീലേശ്വരം: സി.ഐ.ടി.യു നേതാവ് നീലേശ്വരം പാലായിയിലെ കെ.വി. കുഞ്ഞികൃഷ്ണന്‍ (68) അന്തരിച്ചു. ബാലസംഘം ജില്ലാ കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1972ല്‍ തൊഴിലില്ലായ്മക്കെതിരെ നടന്ന സമരത്തിന്റെ ഭാഗമായി കാസര്‍കോട് സബ് ജയിലില്‍ അഞ്ച് മാസവും അടിയന്തിരാവസ്ഥയില്‍ മൂന്നു മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ശിക്ഷ നേരിട്ടു.
അവിഭക്ത നീലേശ്വരം ലോക്കല്‍ സെക്രട്ടറി, പേരോല്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സി. ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട്, ചുമട്ട്‌തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ കമ്മിറ്റിയംഗം, ചുമട്ട് തൊഴിലാളി ക്ഷേമനിധി സഹകരണ സംഘം പ്രസിഡണ്ട് പാലായി ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പാലായി തേജസ്വിനി വായനശാല സ്ഥാപകാംഗം, പാലായി റെഡ് സ്റ്റാര്‍ ക്ലബ്ബ് സെക്രട്ടറി, പാലായി എ.എല്‍.പി. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട്, ബീഡി തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) നീലേശ്വരം എരിയാ സെക്രട്ടറി എന്നി നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. മാധവിയുടെയും പരേതനായ കുണ്ടാണിയം വീട്ടില്‍ പൊക്കന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: തങ്കമണി. മക്കള്‍: ശ്യാം (ജപ്പാന്‍), ശില്‍പ. മരുമക്കള്‍: സുബിത (ജപ്പാന്‍), രവി കണ്ണോത്ത് (അമ്പലത്തറ). സഹോദരങ്ങള്‍: കെ.വി. ശ്രീധരന്‍ പാലായി, സരോജിനി (കണിച്ചിറ), സുശീല, വത്സല (അച്ചാംതുരുത്തി).