സി.ഐ.ടി.യു, കര്‍ഷക സംഘം റാലിയില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: ചരിത്രത്തെ തിരുത്തി എഴുതരുത്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ വര്‍ഗീയവാദികള്‍ക്ക് ഒരു പങ്കുമില്ല എന്ന ആഹ്വാനവുമായി സി.ഐ.ടി.യു, കര്‍ഷകസംഘം, കര്‍ഷകതൊഴിലാളി യൂണിയന്‍ എന്നിവ സംയുക്തമായി കാസര്‍കോട് നഗരത്തില്‍ നടത്തിയ സാമൂഹ്യ ജാഗ്രതാ റാലി ശ്രദ്ധേയമായി. അണങ്കൂരില്‍ നിന്നും ആരംഭിച്ച റാലിയില്‍ തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അണിനിരന്നു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി ചിത്തരഞ്ജന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ജില്ലാസെക്രട്ടറി പി.ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു.കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കെ.പി സതീഷ് ചന്ദ്രന്‍, കര്‍ഷകസംഘം സംസ്ഥാന ജോയന്റ് […]

കാസര്‍കോട്: ചരിത്രത്തെ തിരുത്തി എഴുതരുത്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ വര്‍ഗീയവാദികള്‍ക്ക് ഒരു പങ്കുമില്ല എന്ന ആഹ്വാനവുമായി സി.ഐ.ടി.യു, കര്‍ഷകസംഘം, കര്‍ഷകതൊഴിലാളി യൂണിയന്‍ എന്നിവ സംയുക്തമായി കാസര്‍കോട് നഗരത്തില്‍ നടത്തിയ സാമൂഹ്യ ജാഗ്രതാ റാലി ശ്രദ്ധേയമായി. അണങ്കൂരില്‍ നിന്നും ആരംഭിച്ച റാലിയില്‍ തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അണിനിരന്നു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി ചിത്തരഞ്ജന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ജില്ലാസെക്രട്ടറി പി.ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു.
കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കെ.പി സതീഷ് ചന്ദ്രന്‍, കര്‍ഷകസംഘം സംസ്ഥാന ജോയന്റ് സെക്രട്ടറി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡണ്ട് വി.കെ രാജന്‍, സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് സാബു എബ്രഹാം, കര്‍ഷകസംഘം ജില്ലാ പ്രസഡിണ്ട് കെ.കുഞ്ഞിരാമന്‍, ബേബി ഷെട്ടി സംസാരിച്ചു. കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി കെ. വി കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ജില്ലാജനറല്‍ സെക്രട്ടറി ടി.കെ രാജന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Related Articles
Next Story
Share it