മുസ്ലിം അഭയാര്‍ത്ഥികളെ ഒഴിവാക്കി പൗരത്വം നല്‍കാനുള്ള നീക്കം: മുസ്ലിം ലീഗിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി വെച്ചു
ന്യൂഡല്‍ഹി: മുസ്ലിം അഭയാര്‍ത്ഥികളെ ഒഴിവാക്കി പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് മുസ്ലിം ലീഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി വെച്ചു മുസ്ലിം ലീഗിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലണ് കോടതിയില്‍ ഹാജരായത്. മെയ് 28നാണ് അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ പാക്കിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവര്‍ക്ക് പൗരത്വം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, […]

ന്യൂഡല്‍ഹി: മുസ്ലിം അഭയാര്‍ത്ഥികളെ ഒഴിവാക്കി പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് മുസ്ലിം ലീഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി വെച്ചു
മുസ്ലിം ലീഗിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലണ് കോടതിയില്‍ ഹാജരായത്.
മെയ് 28നാണ് അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ പാക്കിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവര്‍ക്ക് പൗരത്വം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാമെന്ന് പറയുന്ന ഉത്തരവില്‍ മുസ്്ലിം കുടിയേറ്റക്കാരെ മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് ചില സംസ്ഥാനങ്ങളില്‍ ജില്ലാ കലക്ടര്‍മാരേയും മറ്റു ചില സംസ്ഥാനങ്ങളില്‍ ചീഫ് സെക്രട്ടറിമാരേയും ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിന് എതിര്‍പ്പില്ലെന്നും എന്നാല്‍ മുസ്്ലിംകളെ മാത്രം ഇതില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ഭരണഘടന ഉറപ്പു നല്കുന്ന തുല്യതക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നുമാണ് മുസ്്ലിംലീഗ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.