മുസ്ലിം അഭയാര്‍ത്ഥികളെ ഒഴിവാക്കി പൗരത്വം നല്‍കാനുള്ള നീക്കം: മുസ്ലിം ലീഗിന്റെ അപേക്ഷ ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുസ്ലിം ലീഗ് നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, വി. രാമസുബ്രഹ്‌മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുന്നത്. സ്റ്റേ ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്ക് മുസ്ലിം ലീഗ് കത്ത് നല്‍കിയിരുന്നു. സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് മുസ്ലിം ലീഗിന് വേണ്ടി കോടതിയില്‍ ഹാജരാവുക. മറ്റ് വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനോട് […]

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുസ്ലിം ലീഗ് നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, വി. രാമസുബ്രഹ്‌മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുന്നത്. സ്റ്റേ ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്ക് മുസ്ലിം ലീഗ് കത്ത് നല്‍കിയിരുന്നു. സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് മുസ്ലിം ലീഗിന് വേണ്ടി കോടതിയില്‍ ഹാജരാവുക. മറ്റ് വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനോട് മുസ്ലിംലീഗിന് എതിര്‍പ്പില്ലെന്നും എന്നാല്‍ മുസ്ലിം വിഭാഗത്തെ ഒഴിവാക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്നും കപില്‍ സിബല്‍ കോടതിയെ അറിയിക്കും.
മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഭരണ ഘടന ഉറപ്പ് നല്‍കുന്ന തുല്യതയുടെ ലംഘനമാണെന്നാണ് ലീഗിന്റെ വാദം.

Related Articles
Next Story
Share it