സിറ്റിഗോള്‍ഡ് സിജിഡി ഫെസ്റ്റ്-2020 സമാപനവും ബമ്പര്‍ നറുക്കെടുപ്പും നടത്തി

കാസര്‍കോട്: സിറ്റിഗോള്‍ഡ് ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സിജിഡി ഫെസ്റ്റ്-2020ന്റെ സമാപനവും ബമ്പര്‍ നറുക്കെടുപ്പും നടത്തി. മുഷ്താഖലി ട്വി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ നറുക്കെടുപ്പില്‍ വിജയിയെ തിരഞ്ഞെടുത്തു. ഇബ്രാഹിം മുസ്ല്യാര്‍ കുടാല്‍മേര്‍ക്കളയാണ് ബമ്പര്‍ സമ്മാനമായ ഡയമണ്ട് നെക്ലസിന് അര്‍ഹനായത്. അസ്ഹറുദ്ദീനുള്ള സ്‌നേഹോപഹാരം സിറ്റിഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍കരീം കോളിയാട് നല്‍കി. കാസര്‍കോട് നഗരസഭയിലെ പുതിയ ഭരണകര്‍ത്താക്കള്‍ക്കുള്ള ഉപഹാര വിതരണവും ചടങ്ങില്‍ നടന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ […]

കാസര്‍കോട്: സിറ്റിഗോള്‍ഡ് ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സിജിഡി ഫെസ്റ്റ്-2020ന്റെ സമാപനവും ബമ്പര്‍ നറുക്കെടുപ്പും നടത്തി. മുഷ്താഖലി ട്വി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ നറുക്കെടുപ്പില്‍ വിജയിയെ തിരഞ്ഞെടുത്തു. ഇബ്രാഹിം മുസ്ല്യാര്‍ കുടാല്‍മേര്‍ക്കളയാണ് ബമ്പര്‍ സമ്മാനമായ ഡയമണ്ട് നെക്ലസിന് അര്‍ഹനായത്.
അസ്ഹറുദ്ദീനുള്ള സ്‌നേഹോപഹാരം സിറ്റിഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍കരീം കോളിയാട് നല്‍കി. കാസര്‍കോട് നഗരസഭയിലെ പുതിയ ഭരണകര്‍ത്താക്കള്‍ക്കുള്ള ഉപഹാര വിതരണവും ചടങ്ങില്‍ നടന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ അംഗങ്ങള്‍ക്കുള്ള ഉപഹാരം എം.എല്‍.എ വിതരണം ചെയ്തു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങാവാന്‍ സമ്പാദ്യം എന്ന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ കെ.എം അബ്ദുല്‍റഹ്‌മാന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, ആര്‍. റീത്ത, സിറ്റിഗോള്‍ഡ് ഡയറക്ടര്‍മാരായ നൗഷാദ് ചൂരി, ഇര്‍ഷാദ് കോളിയാട്, ദില്‍ഷാദ് കോളിയാട്, ഇഖ്ബാല്‍ സംബന്ധിച്ചു. സിറ്റിഗോള്‍ഡ് ഡയറക്ടര്‍ ദില്‍ഷാദ് സ്വാഗതവും കാസര്‍കോട് ബ്രാഞ്ച് മാനേജര്‍ തംജീദ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it