വാക്‌സിന്‍ നിര്‍മാണത്തിന് സുരക്ഷ ശക്തമാക്കി ഇന്ത്യ; കൊവാക്സിന്‍ നിര്‍മ്മിക്കുന്ന ഭാരത് ബയോടെകിന്റെ ഹൈദരാബാദ് ക്യാമ്പസിന്റെ സുരക്ഷ ഏറ്റെടുത്ത് സി.ഐ.എസ്.എഫ്

ഹൈദരാബാദ്: വാക്‌സിന്‍ നിര്‍മാണത്തിന് സുരക്ഷ ശക്തമാക്കി ഇന്ത്യ. കൊവാക്സിന്‍ നിര്‍മ്മിക്കുന്ന ഭാരത് ബയോടെകിന്റെ ഹൈദരാബാദ് ക്യാമ്പസിന്റെ സുരക്ഷ കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്) ഏറ്റെടുത്തു. ഭാരത് ബയോടെക് സി.ഐ.എസ്.എഫിന് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് സുരക്ഷ ഏറ്റെടുത്തത്. പലവിധ വിരുദ്ധ ശക്തികളുടെയും ഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്നും കാട്ടി ഒരു മാസം മുമ്പാണ് ഭാരത് ബയോടെക് അപേക്ഷ നല്‍കിയത്. ജൂണ്‍ 14 മുതലായിരിക്കും സേന ക്യാമ്പസിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കുകയെന്ന് സി.ഐ.എസ്.എഫ് ഡി.ഐ.ജി അനില്‍ പാണ്ഡെ അറിയിച്ചു. കേന്ദ്ര […]

ഹൈദരാബാദ്: വാക്‌സിന്‍ നിര്‍മാണത്തിന് സുരക്ഷ ശക്തമാക്കി ഇന്ത്യ. കൊവാക്സിന്‍ നിര്‍മ്മിക്കുന്ന ഭാരത് ബയോടെകിന്റെ ഹൈദരാബാദ് ക്യാമ്പസിന്റെ സുരക്ഷ കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്) ഏറ്റെടുത്തു. ഭാരത് ബയോടെക് സി.ഐ.എസ്.എഫിന് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് സുരക്ഷ ഏറ്റെടുത്തത്. പലവിധ വിരുദ്ധ ശക്തികളുടെയും ഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്നും കാട്ടി ഒരു മാസം മുമ്പാണ് ഭാരത് ബയോടെക് അപേക്ഷ നല്‍കിയത്.

ജൂണ്‍ 14 മുതലായിരിക്കും സേന ക്യാമ്പസിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കുകയെന്ന് സി.ഐ.എസ്.എഫ് ഡി.ഐ.ജി അനില്‍ പാണ്ഡെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി.ഐ.എസ്.എഫിനെ നിയോഗിക്കാന്‍ അനുമതി നല്‍കിയത്. തുടര്‍ന്നാണ് സേന സുരക്ഷ ഏറ്റെടുത്തത്. ചിലവ് കമ്പനി വഹിക്കും. 64 അംഗ സിഐഎസ്എഫ് ടീമാണ് ഹൈദരാബാദിലെത്തുക. നഗരത്തിലെ ഷമീര്‍പേട്ടില്‍ ജീനോം വാലിയിലാണ് ഭാരത് ബയോടെകിന്റെ ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്.

ഇപ്പോള്‍ പത്തോളം വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് സിഐഎസ്എഫ് സുരക്ഷ നല്‍കുന്നത്. ഇന്‍ഫോസിസിന്റെ പൂനെ, മൈസൂരു ക്യാമ്പസുകള്‍, നവി മുംബയിലെ റിലയന്‍സ് ഐടി പാര്‍ക്ക്, ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുളള ബാബാ രാംദേവിന്റെ പതഞ്ജലി ഫാക്ടറി എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്.

Related Articles
Next Story
Share it