രോഗികള്‍ക്ക് ആശ്വാസമായി ആസ്പത്രികളിലേക്ക് സര്‍ക്കുലര്‍ ബസ് സര്‍വീസ്

കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിയിലെ സേവനങ്ങള്‍ വിവിധയിടങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി. സര്‍ക്കുലര്‍ ബസ് സര്‍വീസ് തുടങ്ങി. കാഞ്ഞങ്ങാട് ഡിപ്പോയുടെ ചുമതല വഹിക്കുന്ന പയ്യന്നൂര്‍ ഡി.ടി.ഒ. കെ. യൂസഫ് സര്‍ക്കുലര്‍ ബസ് സര്‍വീസിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. ഡി.ടി.ഒയില്‍ നിന്ന് കണ്ടക്ടര്‍ എം.വി. ഷൈജു ടിക്കറ്റ് മിഷ്യന്‍ ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് ഡിപ്പോ സൂപ്രണ്ട് കെ.ടി.പി. മുരളീധരന്‍, അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ വി. രാജന്‍, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ പി. കുഞ്ഞിക്കണ്ണന്‍, കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ എം. രാധാകൃഷ്ണന്‍, കെ.എസ്.ആര്‍.ടി. എംപ്ലോയീസ് […]

കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിയിലെ സേവനങ്ങള്‍ വിവിധയിടങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി. സര്‍ക്കുലര്‍ ബസ് സര്‍വീസ് തുടങ്ങി. കാഞ്ഞങ്ങാട് ഡിപ്പോയുടെ ചുമതല വഹിക്കുന്ന പയ്യന്നൂര്‍ ഡി.ടി.ഒ. കെ. യൂസഫ് സര്‍ക്കുലര്‍ ബസ് സര്‍വീസിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. ഡി.ടി.ഒയില്‍ നിന്ന് കണ്ടക്ടര്‍ എം.വി. ഷൈജു ടിക്കറ്റ് മിഷ്യന്‍ ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് ഡിപ്പോ സൂപ്രണ്ട് കെ.ടി.പി. മുരളീധരന്‍, അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ വി. രാജന്‍, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ പി. കുഞ്ഞിക്കണ്ണന്‍, കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ എം. രാധാകൃഷ്ണന്‍, കെ.എസ്.ആര്‍.ടി. എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു.), കോഴിക്കോട് സോണല്‍ കണ്‍വീനര്‍ എം. ലക്ഷ്മണന്‍, ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേര്‍സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) ജില്ലാ പ്രസിഡണ്ട് എം.വി. പദ്മനാഭന്‍, സെക്രട്ടറി കെ.പി. വിശ്വനാഥന്‍, ഡ്രൈവര്‍ എം.ജെ. ജോണി എന്നിവര്‍ സംബന്ധിച്ചു. രാവിലെ 8.45ന് കാഞ്ഞങ്ങാട്ട് നിന്ന് പെരിയ സി.എച്ച്.സി.യിലേക്കായിരുന്നു ആദ്യ സര്‍വീസ്. 9.30ന് പെരിയയില്‍ നിന്ന് കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് വഴി നീലേശ്വരം താലൂക്ക് ആസ്പത്രിയിലേക്കും 10.30ന് നീലേശ്വരം താലൂക്ക് ആസ്പത്രിയില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്കുമാണ് തുടര്‍ സര്‍വീസ്. രണ്ടാമത്തെ ബസ് 10.30ന് കാഞ്ഞങ്ങാട്ട് നിന്ന് നീലേശ്വരം താലൂക്ക് ആസ്പത്രിയിലേക്കാണ്. ഈ ബസ് ഭീമനടി വരെയുണ്ട്. 12.15ന് ഭീമനടിയില്‍ നിന്ന് ഇതേ റൂട്ടില്‍ തിരിച്ച് സര്‍വീസ് നടത്തുന്നു. മലയോരത്തുള്ള ജനങ്ങളെ കൂടി കണക്കിലെടുത്താണ് ഒരു ബസ് ഭീമനടി വരെ സര്‍വീസ് നടത്താന്‍ തീരുമാനിച്ചതെന്ന് കെ.എസ്.ആര്‍.ടി.സി. കാഞ്ഞങ്ങാട് ഡിപ്പോയുടെ ചുമതലയുള്ള പയ്യന്നൂര്‍ ഡി.ടി.ഒ കെ. യൂസഫും കാഞ്ഞങ്ങാട് ഡിപ്പോ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ പി. കുഞ്ഞിക്കണ്ണനും വ്യക്തമാക്കി. ജില്ലാ ആസ്പത്രിയലെ സേവനങ്ങള്‍ പലയിടത്തായി മാറിയപ്പോള്‍ രോഗികളുടെ യാത്ര സുഗമമാക്കാനാണ് സര്‍ക്കുലര്‍ ബസ് സംവിധാനം നടപ്പിലാക്കിയതെന്ന് ഇരുവരും പറഞ്ഞു. ജില്ലാ ആസ്പത്രി കോവിഡ് ആസ്പത്രിയാക്കിയതിനാലാണ് ഇവിടത്തെ സൗകര്യം വിവിധ ആസ്പത്രികളിലേക്ക് മാറ്റിയത്. വ്യത്യസ്ത ഒ.പിയില്‍ കാണിക്കേണ്ടി വന്നാല്‍ അവര്‍ക്ക് ഒരിടത്ത് ഈ സേവനം കിട്ടണമെന്നില്ല. ഈ സാഹചര്യത്തില്‍ രോഗികള്‍ ബസുകളും ഓട്ടോറിക്ഷകളും മാറി കയറേണ്ടി വരും. കോവിഡ് കാലമായതിനാല്‍ ബസുകള്‍ പഴയതു പോലെ സര്‍വീസ് നടത്തുന്നുമില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കുലര്‍ ബസ് സംവിധാനം നടപ്പിലാക്കിയത്.

Related Articles
Next Story
Share it