സിനിമാ തിയറ്റര്‍ ഉടന്‍ തുറക്കാനാവില്ലെന്ന് സിനിമാ സാംസ്‌കാരിക മന്ത്രി; അടുത്ത വര്‍ഷം വരെ കാത്തിരിക്കേണ്ടിവരും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ ഉടന്‍ തുറക്കാനാവില്ലെന്ന് സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പ്രതിദിന കോവിഡ് രോഗികളുടെ വര്‍ധന ആശങ്കയോടെയാണ് കാണുന്നതെന്നും ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ താഴെയെങ്കിലും വന്നാല്‍ മാത്രമേ തിയറ്ററുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത നാല് മാസത്തേക്കെങ്കിലും തിയറ്ററുകള്‍ അടച്ചിടേണ്ടി വരുമെന്നും ഡിസംബറിന് മുമ്പ് തിയേറ്റര്‍ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ […]

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ ഉടന്‍ തുറക്കാനാവില്ലെന്ന് സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പ്രതിദിന കോവിഡ് രോഗികളുടെ വര്‍ധന ആശങ്കയോടെയാണ് കാണുന്നതെന്നും ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ താഴെയെങ്കിലും വന്നാല്‍ മാത്രമേ തിയറ്ററുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

അടുത്ത നാല് മാസത്തേക്കെങ്കിലും തിയറ്ററുകള്‍ അടച്ചിടേണ്ടി വരുമെന്നും ഡിസംബറിന് മുമ്പ് തിയേറ്റര്‍ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളാണ് തിയറ്റര്‍ തുറക്കുന്നതിനായി കാത്തിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രമായ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' മുമ്പ് പലവട്ടം തീയതി വരെ പ്രഖ്യാപിച്ച് പിന്നീട് നീട്ടുകയായിരുന്നു.

Related Articles
Next Story
Share it