കസ്റ്റഡിയിലെടുത്ത പ്രതിയുടെ ആഡംബരകാര്‍ വില്‍പ്പന നടത്തിയ സംഭവം: മംഗളൂരു സിറ്റി ക്രൈംബ്രാഞ്ചിലെ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം സി.ഐ.ഡിക്ക്

മംഗളൂരു: കസ്റ്റഡിയിലെടുത്ത പ്രതിയുടെ ആഡംബര കാര്‍ വില്‍പ്പന നടത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ചുമതല ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ (സി.ഐ.ഡി) ഏല്‍പ്പിച്ചു. സിറ്റി ക്രൈംബ്രാഞ്ചിലെ ചില പൊലീസ് ഉദ്യോഗസ്ഥരാണ് ആഡംബരകാര്‍ വില്‍പ്പന നടത്തിയതിന് പിന്നിലെന്നാണ് വിവരം. സംഭവത്തിന്റെ വിശദാംശങ്ങള്‍ സംഘം ശേഖരിച്ചു. സി.ഐ.ഡി പോലീസ് സൂപ്രണ്ട് രോഹിണി കറ്റോച്ചിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ കേസില്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ […]

മംഗളൂരു: കസ്റ്റഡിയിലെടുത്ത പ്രതിയുടെ ആഡംബര കാര്‍ വില്‍പ്പന നടത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ചുമതല ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ (സി.ഐ.ഡി) ഏല്‍പ്പിച്ചു. സിറ്റി ക്രൈംബ്രാഞ്ചിലെ ചില പൊലീസ് ഉദ്യോഗസ്ഥരാണ് ആഡംബരകാര്‍ വില്‍പ്പന നടത്തിയതിന് പിന്നിലെന്നാണ് വിവരം. സംഭവത്തിന്റെ വിശദാംശങ്ങള്‍ സംഘം ശേഖരിച്ചു. സി.ഐ.ഡി പോലീസ് സൂപ്രണ്ട് രോഹിണി കറ്റോച്ചിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ കേസില്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വിനയ് ഗൗങ്കര്‍ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. വിനയ് ഗൗങ്കര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തില്‍ ക്രിമിനല്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ മുന്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍, മറ്റ് പൊലീസ് ഉദ്യോഗസ്ഥരായ കബല്‍രാജ്, ആഷിത്ത്, രാജ, മയക്കുമരുന്ന്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഇന്‍സ്പെക്ടര്‍ രാമകൃഷ്ണന്‍ എന്നിവര്‍ക്ക് കാര്‍ വില്‍പ്പനയുമായി ബന്ധമുണ്ടെന്നാണ് സൂചന. മാസങ്ങള്‍ക്കുള്ളില്‍ നിക്ഷേപകരുടെ പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയുടെ ആഡംബര കാറാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ വില്‍പ്പന നടത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതി അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും മൂന്ന് കാറുകള്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇതില്‍ ഒരു കാറാണ് വില്‍പ്പന നടത്തിയത്.

Related Articles
Next Story
Share it