ചൂരി പ്രവാസി സംഗമം ആവേശകരമായി; ക്രിക്കറ്റില്‍ മലീബ് ടൈഗേര്‍സ് ജേതാക്കള്‍

അജ്മാന്‍: ചൂരി നിവാസികളുടെ യു.എ.ഇ പ്രവാസി സംഗമവും ക്രിക്കറ്റ് പ്രീമിയര്‍ ലീഗും അജ്മാനിലെ എം.സി.സി ഗ്രൗണ്ടില്‍ നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഷാഫി പാറക്കട്ടയെയും ചൂരിയില്‍ നിന്ന് കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു. ഹസ്‌കര്‍ ചൂരി അധ്യക്ഷത വഹിച്ചു. ഖലീല്‍ ചൂരി സ്വാഗതം പറഞ്ഞു.എട്ട് ടീമുകള്‍ അണിനിരന്ന വാശിയേറിയ ചൂരി ക്രിക്കറ്റ് ലീഗ് മത്സരം ആവേശകരമായി. റമീസിന്റെ വെടിക്കെട്ട് […]

അജ്മാന്‍: ചൂരി നിവാസികളുടെ യു.എ.ഇ പ്രവാസി സംഗമവും ക്രിക്കറ്റ് പ്രീമിയര്‍ ലീഗും അജ്മാനിലെ എം.സി.സി ഗ്രൗണ്ടില്‍ നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഷാഫി പാറക്കട്ടയെയും ചൂരിയില്‍ നിന്ന് കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു. ഹസ്‌കര്‍ ചൂരി അധ്യക്ഷത വഹിച്ചു. ഖലീല്‍ ചൂരി സ്വാഗതം പറഞ്ഞു.
എട്ട് ടീമുകള്‍ അണിനിരന്ന വാശിയേറിയ ചൂരി ക്രിക്കറ്റ് ലീഗ് മത്സരം ആവേശകരമായി. റമീസിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ സാഹി മീപ്പുഗിരിയുടെ മലീബ് ടൈഗേര്‍സ് ചാമ്പന്മാരായി. മന്‍സൂര്‍ ചൂരിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ബ്രൈറ്റ് പവറിനെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. റമീസ് മീപ്പുഗിരി ടൂര്‍ണമെന്റിന്റെ മിന്നും താരമായി. ചാമ്പ്യന്മാരായ മലീബ് ടൈഗേഴ്‌സിന് മമ്മു ഫുജൈറയും റണ്ണേഴ്‌സായ ബ്രൈറ്റ് പവറിന് ഗഫൂര്‍ പാറക്കെട്ടും ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.

Related Articles
Next Story
Share it