നാടെങ്ങും ക്രിസ്തുമസ് ആഘോഷിച്ചു

കാസര്‍കോട്: നാടെങ്ങും വിപുലമായി ക്രിസ്തുമസ് ആഘോഷിച്ചു. കേക്ക് മുറിച്ചും പുല്‍ക്കൂടുകള്‍ ഒരുക്കിയും പ്രാര്‍ത്ഥനകള്‍ നടത്തിയുമാണ് യേശുക്രിസ്തുവിന്റെ ജന്മദിനം വിശ്വാസികള്‍ ആഘോഷിച്ചത്.ക്രിസ്തുമസിന്റെ തലേദിവസം രാത്രി പള്ളികളില്‍ പ്രത്യേക കുര്‍ബാന നടന്നു. കയ്യാര്‍ ക്രിസ്തുരാജ ചര്‍ച്ചില്‍ നടന്ന കുര്‍ബാനയില്‍ മംഗളൂരു ജെപ്പു സെമിനാരി പ്രൊഫ. ഫാദര്‍ ലിയോ ലസ്‌റാഡോ കാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കി. റാഞ്ചി സെമിനാരി പ്രൊഫ. ഫാ. ജോണ്‍ ക്രാസ്റ്റ, കൊഹിമ സോണിലെ ഫാ. രവി സാഗര്‍, കയ്യാര്‍ ക്രിസ്തുരാജ ചര്‍ച്ചിലെ ഫാദര്‍ വിശാല്‍ മോനിസ് എന്നിവര്‍ […]

കാസര്‍കോട്: നാടെങ്ങും വിപുലമായി ക്രിസ്തുമസ് ആഘോഷിച്ചു. കേക്ക് മുറിച്ചും പുല്‍ക്കൂടുകള്‍ ഒരുക്കിയും പ്രാര്‍ത്ഥനകള്‍ നടത്തിയുമാണ് യേശുക്രിസ്തുവിന്റെ ജന്മദിനം വിശ്വാസികള്‍ ആഘോഷിച്ചത്.
ക്രിസ്തുമസിന്റെ തലേദിവസം രാത്രി പള്ളികളില്‍ പ്രത്യേക കുര്‍ബാന നടന്നു. കയ്യാര്‍ ക്രിസ്തുരാജ ചര്‍ച്ചില്‍ നടന്ന കുര്‍ബാനയില്‍ മംഗളൂരു ജെപ്പു സെമിനാരി പ്രൊഫ. ഫാദര്‍ ലിയോ ലസ്‌റാഡോ കാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കി. റാഞ്ചി സെമിനാരി പ്രൊഫ. ഫാ. ജോണ്‍ ക്രാസ്റ്റ, കൊഹിമ സോണിലെ ഫാ. രവി സാഗര്‍, കയ്യാര്‍ ക്രിസ്തുരാജ ചര്‍ച്ചിലെ ഫാദര്‍ വിശാല്‍ മോനിസ് എന്നിവര്‍ പങ്കെടുത്തു. ക്രിസ്തുമസ് ഗാനങ്ങളും തുടര്‍ന്ന് സാംസ്‌കാരിക പരിപാടികളും നടന്നു. പരസ്പരം ആശംസകള്‍ പങ്കുവെച്ചു. വിവിധ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു.

Related Articles
Next Story
Share it