നാട് ക്രിസ്തുമസ് ആഘോഷനിറവില്‍

കാസര്‍കോട്: യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓര്‍മയുമായി നാടും നഗരവും ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങളോടെ ക്രിസ്ത്യന്‍ പള്ളികളില്‍ പ്രത്യേകം പ്രാര്‍ഥനകളും മറ്റ് ചടങ്ങുകളുമുണ്ട്. വീടുകളിലും ദേവാലയങ്ങളിലും നക്ഷത്രവിളക്കുകള്‍ തൂക്കിയും ഉണ്ണിയേശുവിന് പുല്‍ക്കൂടുകള്‍ ഒരുക്കിയുമാണ് ലോകം ക്രിസ്തുമസിനെ വരവേറ്റത്. കരോള്‍സംഘങ്ങളും സജീവമായിരുന്നു. ഗ്രാമങ്ങളില്‍ പലരും പരമ്പരാഗത രീതിയില്‍ തന്നെയാണ് പുല്‍ക്കൂടുകള്‍ തയ്യാറാക്കിയത്. പുല്‍ക്കൂടുകള്‍ ഒരുക്കുന്നതിന് മുന്‍കൈയെടുത്തത് കുട്ടികളാണ്. ഇന്നലെ രാത്രി ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന പാതിരാകുര്‍ബാനയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ക്രിസ്തുമസിന്റെ ഭാഗമായി വിവിധ തിരുകര്‍മങ്ങളും […]

കാസര്‍കോട്: യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓര്‍മയുമായി നാടും നഗരവും ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങളോടെ ക്രിസ്ത്യന്‍ പള്ളികളില്‍ പ്രത്യേകം പ്രാര്‍ഥനകളും മറ്റ് ചടങ്ങുകളുമുണ്ട്. വീടുകളിലും ദേവാലയങ്ങളിലും നക്ഷത്രവിളക്കുകള്‍ തൂക്കിയും ഉണ്ണിയേശുവിന് പുല്‍ക്കൂടുകള്‍ ഒരുക്കിയുമാണ് ലോകം ക്രിസ്തുമസിനെ വരവേറ്റത്. കരോള്‍സംഘങ്ങളും സജീവമായിരുന്നു.
ഗ്രാമങ്ങളില്‍ പലരും പരമ്പരാഗത രീതിയില്‍ തന്നെയാണ് പുല്‍ക്കൂടുകള്‍ തയ്യാറാക്കിയത്. പുല്‍ക്കൂടുകള്‍ ഒരുക്കുന്നതിന് മുന്‍കൈയെടുത്തത് കുട്ടികളാണ്. ഇന്നലെ രാത്രി ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന പാതിരാകുര്‍ബാനയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ക്രിസ്തുമസിന്റെ ഭാഗമായി വിവിധ തിരുകര്‍മങ്ങളും നടന്നു. വിശ്വാസികളുടെ 25 നോമ്പാചരണത്തിനും ഇതോടെ സമാപനമായി. ക്രിസ്തുമസ് വിപണിയില്‍ ഇന്നലെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും കേക്കുകള്‍ മുറിച്ചും വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചും ക്രിസ്തുമസ് ആഘോഷിച്ചു.

Related Articles
Next Story
Share it