ട്വന്റി 20യില്‍ 14,000 റണ്‍സ് എന്ന നാഴികക്കല്ല് മറികടന്ന് യുണിവേഴ്‌സല്‍ ബോസ്

സിഡ്നി: ട്വന്റി 20യില്‍ 14,000 റണ്‍സ് എന്ന നാഴികക്കല്ല് മറികടന്ന് യുണിവേഴ്‌സല്‍ ബോസ് വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ഗെയ്ല്‍. ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റിയിലാണ് 41കാരനായ ഗെയ്ല്‍ ചരിത്ര നേട്ടത്തിലെത്തിയത്. പരമ്പരയില്‍ സര്‍വാധിപത്യമാണ് വിന്‍ഡീസ് പുലര്‍ത്തുന്നത്. മൂന്നാം ട്വന്റിയില്‍ ഗെയ്ല്‍ 38 പന്തില്‍ 67 റണ്‍സ് നേടി. ഒക്ടോബറില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് ഗെയ്ല്‍ മല്‍സരശേഷം വ്യക്തമാക്കി. മൂന്നാം ട്വന്റിയില്‍ ടോസ് നേടിയ ഓസിസ് നിശ്ചിത […]

സിഡ്നി: ട്വന്റി 20യില്‍ 14,000 റണ്‍സ് എന്ന നാഴികക്കല്ല് മറികടന്ന് യുണിവേഴ്‌സല്‍ ബോസ് വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ഗെയ്ല്‍. ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റിയിലാണ് 41കാരനായ ഗെയ്ല്‍ ചരിത്ര നേട്ടത്തിലെത്തിയത്. പരമ്പരയില്‍ സര്‍വാധിപത്യമാണ് വിന്‍ഡീസ് പുലര്‍ത്തുന്നത്.

മൂന്നാം ട്വന്റിയില്‍ ഗെയ്ല്‍ 38 പന്തില്‍ 67 റണ്‍സ് നേടി. ഒക്ടോബറില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് ഗെയ്ല്‍ മല്‍സരശേഷം വ്യക്തമാക്കി. മൂന്നാം ട്വന്റിയില്‍ ടോസ് നേടിയ ഓസിസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തു. എന്നാല്‍ 14.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് ലക്ഷ്യം കാണുകയായിരുന്നു.

ആദ്യ മൂന്ന് ട്വന്റി 20യും ജയിച്ച വിന്‍ഡീസ് ഇതിനകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത മത്സരങ്ങള്‍ 15,17 തീയതികളില്‍ നടക്കും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 21ന് ആരംഭിക്കും.

Related Articles
Next Story
Share it