'ചൗക്കി-നീര്‍ച്ചാല്‍, മജല്‍-ഉജിര്‍ക്കര റോഡ് ഗതാഗതയോഗ്യമാക്കണം'

മൊഗ്രാല്‍പുത്തുര്‍: തകര്‍ന്ന് കിടക്കുന്ന ചൗക്കി-നീര്‍ച്ചാല്‍, മജല്‍-ഉജിര്‍ക്കര റോഡ് ഗതാഗത യോഗ്യമാക്കണമെന്നും 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളെ നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഓട്ടോ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി എ.ആര്‍. ധന്യവാദ് ഉദ്ഘാടനം ചെയ്തു. പി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.വി. കുഞ്ഞമ്പു, പഞ്ചായത്ത് സെക്രട്ടറി എ.പി. റഫീഖ്, യൂണിയന്‍ ഏരിയ സെക്രട്ടറി പി. കുഞ്ഞിരാമന്‍, ജോ.സെക്രട്ടറി ഷാഫി. എ എന്നിവര്‍ സംസാരിച്ചു. […]

മൊഗ്രാല്‍പുത്തുര്‍: തകര്‍ന്ന് കിടക്കുന്ന ചൗക്കി-നീര്‍ച്ചാല്‍, മജല്‍-ഉജിര്‍ക്കര റോഡ് ഗതാഗത യോഗ്യമാക്കണമെന്നും 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളെ നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഓട്ടോ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി എ.ആര്‍. ധന്യവാദ് ഉദ്ഘാടനം ചെയ്തു. പി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.
സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.വി. കുഞ്ഞമ്പു, പഞ്ചായത്ത് സെക്രട്ടറി എ.പി. റഫീഖ്, യൂണിയന്‍ ഏരിയ സെക്രട്ടറി പി. കുഞ്ഞിരാമന്‍, ജോ.സെക്രട്ടറി ഷാഫി. എ എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം. എം സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ഇബ്രാഹിം. എം(പ്രസി.), സി.എം. നിസാര്‍ (വൈസ് പ്രസി.), പി. ഭാസ്‌കരന്‍ (സെക്ര.), അഹമദ് നൂരിസ് എം (ജോ.സെക്ര.), നിയാസ്. എം (ട്രഷ.).

Related Articles
Next Story
Share it