കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അധോലോക കുറ്റവാളി ഛോട്ടാരാജന്‍ മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന അധോലോക കുറ്റവാളി ഛോട്ടാരാജന്‍ (61) മരണത്തിന് കീഴടങ്ങി. 2011ല്‍ മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയ് ദേയെ കൊലപ്പെടുത്തിയ കേസില്‍ ഛോട്ടാരാജനെ 2018ല്‍ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. തിഹാര്‍ ജയിലില്‍ കഠിന തടവ് അനുഭവിക്കുകയായിരുന്ന ഛോട്ടാ രാജന് ശ്വാസസംബന്ധമായ രോഗമുണ്ടായിരുന്നു. കോവിഡ് ബാധിച്ചതോടെ നില ഗുരുതരമായി. ഇതിനിടെ ന്യുമോണിയയും വന്നു. ഇതോടെയാണ് മരണം സംഭവിച്ചത്. 14 ദിവസത്തോളം ഛോട്ടാ രാജന്‍ കൊവിഡ് ബാധിതനായിരുന്നു. മുംബൈ അധോലോകനായകന്‍മാരില്‍ ഒരാളായ ഛോട്ടാരാജന്‍ മുംബൈയില്‍ മാത്രം എഴുപതിലേറെ […]

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന അധോലോക കുറ്റവാളി ഛോട്ടാരാജന്‍ (61) മരണത്തിന് കീഴടങ്ങി. 2011ല്‍ മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയ് ദേയെ കൊലപ്പെടുത്തിയ കേസില്‍ ഛോട്ടാരാജനെ 2018ല്‍ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. തിഹാര്‍ ജയിലില്‍ കഠിന തടവ് അനുഭവിക്കുകയായിരുന്ന ഛോട്ടാ രാജന് ശ്വാസസംബന്ധമായ രോഗമുണ്ടായിരുന്നു. കോവിഡ് ബാധിച്ചതോടെ നില ഗുരുതരമായി. ഇതിനിടെ ന്യുമോണിയയും വന്നു. ഇതോടെയാണ് മരണം സംഭവിച്ചത്. 14 ദിവസത്തോളം ഛോട്ടാ രാജന്‍ കൊവിഡ് ബാധിതനായിരുന്നു. മുംബൈ അധോലോകനായകന്‍മാരില്‍ ഒരാളായ ഛോട്ടാരാജന്‍ മുംബൈയില്‍ മാത്രം എഴുപതിലേറെ കേസുകളില്‍ പ്രതിയാണ്. എയിംസില്‍ ഛോട്ടാ രാജനു ചികിത്സ നല്‍കിയതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എയിംസിലെ മറ്റു രോഗികള്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ രാജ്യാന്തര കുറ്റവാളിയായ ഛോട്ടാരാജന് നല്‍കിയത് രൂക്ഷവിമര്‍ശനങ്ങള്‍ക്കാണ് ഇടവരുത്തിയത്.

Related Articles
Next Story
Share it