ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളുമായി ചൂരി മേഖല സംയുക്ത ജമാഅത്ത്

ചൂരി: നാടിനെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെ ശക്തമായി പ്രതിരോധിക്കാന്‍ ചൂരി ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ ചേര്‍ന്ന ചൂരി മേഖലയിലെ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചുമുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് ചൂരി, നൂറുല്‍ഹുദ ജുമാമസ്ജിദ് ചൂരി, ഹൈദ്രൂസ് ജുമാമസ്ജിദ് ചൂരി, സലഫി സെന്റര്‍, സുന്നി സെന്റര്‍, ഹുദാമസ്ജിദ് മീപ്പുഗുരി, റിഫായിയ ജുമാമസ്ജിദ് മീപ്പുഗുരി, ബദര്‍ ജുമാമസ്ജിദ് പാറക്കട്ട് എന്നി ജമാഅത്തുകളടങ്ങിയതാണ് ചൂരി മേഖല സംയുക്ത ജമാഅത്ത്.ആദ്യ പടിയായി ചൂരി മേഖലയിലെ ഓരോ ജമാഅത്തിലും ബോധവല്‍ക്കാരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും മഹല്ലിലെ […]

ചൂരി: നാടിനെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെ ശക്തമായി പ്രതിരോധിക്കാന്‍ ചൂരി ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ ചേര്‍ന്ന ചൂരി മേഖലയിലെ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു
മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് ചൂരി, നൂറുല്‍ഹുദ ജുമാമസ്ജിദ് ചൂരി, ഹൈദ്രൂസ് ജുമാമസ്ജിദ് ചൂരി, സലഫി സെന്റര്‍, സുന്നി സെന്റര്‍, ഹുദാമസ്ജിദ് മീപ്പുഗുരി, റിഫായിയ ജുമാമസ്ജിദ് മീപ്പുഗുരി, ബദര്‍ ജുമാമസ്ജിദ് പാറക്കട്ട് എന്നി ജമാഅത്തുകളടങ്ങിയതാണ് ചൂരി മേഖല സംയുക്ത ജമാഅത്ത്.
ആദ്യ പടിയായി ചൂരി മേഖലയിലെ ഓരോ ജമാഅത്തിലും ബോധവല്‍ക്കാരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും മഹല്ലിലെ പ്രധാന കേന്ദ്രങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു
ഈ മേഖലക്കുള്ളില്‍ ലഹരി ഉപയോഗിക്കുന്നവരെയും വില്‍പ്പന നടത്തുന്നവരെയും കണ്ടെത്തി നിയമത്തിന് മുന്നില്‍കൊണ്ട് വരുന്നതിനും തീരുമാനിച്ചു. നാട്ടിലെ സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്തെ സന്നദ്ധ സംഘടനകളെയും യുവജനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു.
ഹംസ സഖാഫി പ്രാര്‍ത്ഥന നടത്തി. നൗഷാദ് സിറ്റിഗോള്‍ഡ് അധ്യക്ഷത വഹിച്ചു. ജമാഅത്തുകളെ പ്രതിനിധികരിച്ച് അബ്ബാസ് പാറക്കട്ട, അബൂബക്കര്‍ സിഎച്ച്, അബ്ദുല്ല മുഹമ്മദ്കുഞ്ഞ് ചൂരി, സൈനുദ്ദിന്‍, ഹസന്‍ എസ്‌കെ, ഖാദര്‍ ഗോള്‍ഡന്‍, ഹസ്സന്‍ കോട്ടക്കണ്ണി, ഫാറൂഖ്, മുഹമ്മദലി ചൂരി, സുബൈര്‍ കെ.എം, അബ്ബാസ് കെ.എം, ഹനീഫ് ചൂരി, എസ് അബ്ദുല്‍ ഖാദര്‍, ലത്തീഫ് പാറക്കട്ട, നാഖിദ് പാറക്കട്ട, ഹുസയിന്‍ പാറക്കട്ട, ജാബിര്‍ പറക്കട്ട, സുഹൈര്‍ പാറക്കട്ട തുടങ്ങിയര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it