കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയില്‍ ആരംഭിക്കുന്ന ചിത്താരി ഡയാലിസിസ് സെന്ററിനാവശ്യമായ ഒന്നര ലക്ഷം രൂപ വില വരുന്ന ഓക്സിജന്‍ കിറ്റ് നല്കി ചിത്താരി വി.പി റോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് ക്ലബ് യു.എ. ഇ കമ്മിറ്റി. പ്രളയ കാലത്ത് വയനാട്ടിലടക്കം ഭക്ഷണ സാധനങ്ങളും മറ്റു അവശ്യ വസ്തുക്കളും എത്തിച്ച് ക്ലബ് മാതൃകയായിരുന്നു. ചിത്താരിയില്‍ നടന്ന ചടങ്ങില്‍ യുനൈറ്റഡ് യു.എ.ഇ കമ്മിറ്റി വൈസ് പ്രസിഡണ്ട് അഷ്റഫ് തായലും മറ്റ് ഭാരവാഹികളായ ഷഫിഖ് തിഡില്‍, ഷറഫുദ്ധീന്‍ വി.പി റോഡ് എന്നിവര്‍ ചേര്‍ന്ന് കുമ്മനം നിസാമുദ്ധിന്‍ അസഹരിക്ക് ചെക്ക് കൈമാറി. ചടങ്ങില്‍ ഹബീബ് കുളിക്കാട്, സി.കെ കരീം, ഇഖ്ബാല്‍ കുളിക്കാട് എന്നിവര്‍ പങ്കെടുത്തു.