നടി ചിത്രയെ ഭര്‍ത്താവ് കൊന്നത്; മകളെ മര്‍ദിച്ചുകൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി അമ്മ

ചെന്നൈ: തമിഴ് നടി ചിത്രയുടെ മരണത്തില്‍ ദുരൂഹതയൊഴിയുന്നില്ല. ആത്മഹത്യയാണെന്ന നിഗമനത്തിലിരിക്കെ നടിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന ആരോപണമുയരുന്നു. മകളെ മര്‍ദിച്ചുകൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി നടിയുടെ അമ്മ തന്നെയാണ് രംഗത്തെത്തിയത്. താരം ആത്മഹത്യ ചെയ്തതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സാമ്പത്തിക പ്രശ്നങ്ങള്‍ ആകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ എല്ലാ കാര്യങ്ങളിലും അന്വേഷണം നടക്കുകയാണെന്ന് പോലീസ് കമ്മീഷണര്‍ മഹേഷ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. അതേസമയം രണ്ടാം ദിവസവും നടിയുടെ ഭര്‍ത്താവിനെ ചെന്നൈയില്‍ പോലീസ് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. ബുധനാഴ്ചയാണ് സീരിയല്‍ താരം […]

ചെന്നൈ: തമിഴ് നടി ചിത്രയുടെ മരണത്തില്‍ ദുരൂഹതയൊഴിയുന്നില്ല. ആത്മഹത്യയാണെന്ന നിഗമനത്തിലിരിക്കെ നടിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന ആരോപണമുയരുന്നു. മകളെ മര്‍ദിച്ചുകൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി നടിയുടെ അമ്മ തന്നെയാണ് രംഗത്തെത്തിയത്.

താരം ആത്മഹത്യ ചെയ്തതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സാമ്പത്തിക പ്രശ്നങ്ങള്‍ ആകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ എല്ലാ കാര്യങ്ങളിലും അന്വേഷണം നടക്കുകയാണെന്ന് പോലീസ് കമ്മീഷണര്‍ മഹേഷ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. അതേസമയം രണ്ടാം ദിവസവും നടിയുടെ ഭര്‍ത്താവിനെ ചെന്നൈയില്‍ പോലീസ് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം.

ബുധനാഴ്ചയാണ് സീരിയല്‍ താരം വി.ജെ. ചിത്രയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്തു വരുന്ന 'പാണ്ഡ്യന്‍ സ്റ്റോര്‍സ്' എന്ന സീരിയലിലെ 'മുല്ലൈ' എന്ന കഥാപാത്രത്തിലൂടെ ഏറെ ആരാധകശ്രദ്ധ നേടിയിരുന്നു.

Related Articles
Next Story
Share it