ചിത്താരി കാറപകടം: രണ്ടുപേര്‍ കൂടി മരിച്ചു

കാഞ്ഞങ്ങാട്: ചിത്താരിയില്‍ കാര്‍ മതിലിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മംഗളൂരു യൂണിറ്റി ആസ്പത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു പൂച്ചക്കാട് തോട്ടത്തിലെ സുധീഷ് (28), മുക്കൂട് കാരക്കുന്നിലെ സാബിര്‍ (26) എന്നിവരാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ ചാമുണ്ഡിക്കുന്ന് പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ മതിലിലിടിക്കുകയായിരുന്നു. കൂട്ടക്കനി കാട്ടാമ്പള്ളിയിലെ സാദാത്ത് സംഭവ ദിവസം തന്നെ മരിച്ചു. പരിക്കേറ്റ മൂന്ന് പേരെ മംഗളൂരുവിലെ […]

കാഞ്ഞങ്ങാട്: ചിത്താരിയില്‍ കാര്‍ മതിലിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മംഗളൂരു യൂണിറ്റി ആസ്പത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു പൂച്ചക്കാട് തോട്ടത്തിലെ സുധീഷ് (28), മുക്കൂട് കാരക്കുന്നിലെ സാബിര്‍ (26) എന്നിവരാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ ചാമുണ്ഡിക്കുന്ന് പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാര്‍ മതിലിലിടിക്കുകയായിരുന്നു. കൂട്ടക്കനി കാട്ടാമ്പള്ളിയിലെ സാദാത്ത് സംഭവ ദിവസം തന്നെ മരിച്ചു. പരിക്കേറ്റ മൂന്ന് പേരെ മംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും സുധീഷ്, സാബിര്‍ എന്നിവര്‍ ഇന്ന് പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു. ഇവര്‍ക്കൊപ്പം പരിക്കേറ്റ പ്രസാദ് ചികിത്സയില്‍ കഴിയുകയാണ്.
കാര്‍ മതിലിലിടിച്ചതിനെത്തുടര്‍ന്ന് തകര്‍ന്ന മതില്‍ കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആസ്പത്രിയില്‍ കൊണ്ടുപോയത്.
സാദാത്ത് ആസ്പത്രിയില്‍ കൊണ്ടും വഴിയാണ് മരിച്ചത്. പൂച്ചക്കാട് തോട്ടത്തിലെ ബാലകൃഷ്ണന്‍- പുഷ്പ ദമ്പതികളുടെ മകനാണ് സുധീഷ്. നേരത്തെ ഗള്‍ഫിലായിരുന്ന സുധീഷ് പെയിന്റിങ് ജോലി ചെയ്ത് വരികയായിരുന്നു. സഹോദരങ്ങള്‍: ഷിബുലാല്‍, അഭിലാഷ്.
മുക്കൂട് കാരക്കുന്നിലെ ഷാഫി-റുഖിയാബി ദമ്പതികളുടെ മകനാണ് സാബിര്‍. സഹോദരങ്ങള്‍: സര്‍ഫാന, സാബിറ, ജംഷീദ്.

Related Articles
Next Story
Share it