എന്‍.സി.സിയില്‍ ദേശീയ തലത്തില്‍ ചിന്മയി ബാബുരാജ് മികച്ച രണ്ടാമത്തെ കാഡറ്റ്

കാഞ്ഞങ്ങാട്: ദേശീയതലത്തില്‍ എന്‍.സി.സി ജൂനിയര്‍ വിംഗ് വിഭാഗത്തിലെ ബെസ്റ്റ് കാഡറ്റ് മത്സരത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ചിന്മയി ബാബുരാജ് വെള്ളി മെഡലുമായി രണ്ടാം സ്ഥാനത്തിനര്‍ഹയായി. ന്യൂഡല്‍ഹിയില്‍ നടന്ന എന്‍.സി.സി റിപ്പബ്ലിക്ക് ദിന ക്യാമ്പിലാണ് രാജ്യത്തെ മികച്ച കാഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള മത്സരം നടന്നത്. 32 കേരള ബറ്റാലിയന്‍ തലത്തിലും കോഴിക്കോട് ഗ്രൂപ്പ്, കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് തലത്തിലും മികച്ച കാഡറ്റായിരുന്നു ചിന്മയി. ഫയറിംഗ് സംവാദം, പൊതുവിജ്ഞാനം, ഇന്റര്‍വ്യൂ എന്നിവയില്‍ മികച്ച പ്രകടനമാണ് നടത്തിയത്. പതിനാല് ലക്ഷത്തിലധികം […]

കാഞ്ഞങ്ങാട്: ദേശീയതലത്തില്‍ എന്‍.സി.സി ജൂനിയര്‍ വിംഗ് വിഭാഗത്തിലെ ബെസ്റ്റ് കാഡറ്റ് മത്സരത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ചിന്മയി ബാബുരാജ് വെള്ളി മെഡലുമായി രണ്ടാം സ്ഥാനത്തിനര്‍ഹയായി. ന്യൂഡല്‍ഹിയില്‍ നടന്ന എന്‍.സി.സി റിപ്പബ്ലിക്ക് ദിന ക്യാമ്പിലാണ് രാജ്യത്തെ മികച്ച കാഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള മത്സരം നടന്നത്. 32 കേരള ബറ്റാലിയന്‍ തലത്തിലും കോഴിക്കോട് ഗ്രൂപ്പ്, കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് തലത്തിലും മികച്ച കാഡറ്റായിരുന്നു ചിന്മയി. ഫയറിംഗ് സംവാദം, പൊതുവിജ്ഞാനം, ഇന്റര്‍വ്യൂ എന്നിവയില്‍ മികച്ച പ്രകടനമാണ് നടത്തിയത്. പതിനാല് ലക്ഷത്തിലധികം വരുന്ന കാഡറ്റുകളില്‍ നിന്നാണ് വെള്ളി മെഡല്‍ നേടിയത്. കേരള ബറ്റാലിയന്‍ കമാന്റിംഗ് ഓഫീസര്‍ കേണല്‍ സി. സജീന്ദ്രന്‍, അസോസിയേറ്റ് എന്‍.സി.സി ഓഫിസര്‍ പി. ഗോപീകൃഷ്ണന്‍ തുടങ്ങിയവരുടെ ശിക്ഷണത്തിലാണ് ചിന്മയി മികച്ച നേട്ടം കൈവരിച്ചത്. ബിസിനസുകാരന്‍ നെല്ലിക്കാട്ടെ എ.സി. ബാബുരാജിന്റെയും കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ്.എസ് ക്ലാര്‍ക്ക് സിന്ധു പി. രാമന്റെയും മകളാ ണ് ചിന്മയി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

Related Articles
Next Story
Share it