ചിന്മയാമിഷന്‍ കോവിഡ് ചികിത്സാ ഉപകരണങ്ങള്‍ നല്‍കി

വിദ്യാനഗര്‍: സെന്‍ട്രല്‍ ചിന്മയ മിഷന്‍ ട്രസ്റ്റ് കോവിഡ് ചികിത്സ സഹായ പദ്ധതികളുടെ ഭാഗമായി ചെങ്കള സാമൂഹിക ആരോഗ്യകേന്ദ്രത്തിന് 2 ലക്ഷത്തോളം വിലവരുന്ന പി.പി. കിറ്റുകള്‍, ഓക്‌സിമീറ്റര്‍, എന്‍95 മാസ്‌ക്കുകള്‍ കേരള റീജണല്‍ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി കൈമാറി. കോവിഡ് ചികിത്സാ ഉപകരണങ്ങള്‍ ചെങ്കള സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു വേണ്ടി ഡോ. ഷമീമ, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ എന്നിവര്‍ ഏറ്റുവാങ്ങി. ചെങ്കള പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ […]

വിദ്യാനഗര്‍: സെന്‍ട്രല്‍ ചിന്മയ മിഷന്‍ ട്രസ്റ്റ് കോവിഡ് ചികിത്സ സഹായ പദ്ധതികളുടെ ഭാഗമായി ചെങ്കള സാമൂഹിക ആരോഗ്യകേന്ദ്രത്തിന് 2 ലക്ഷത്തോളം വിലവരുന്ന പി.പി. കിറ്റുകള്‍, ഓക്‌സിമീറ്റര്‍, എന്‍95 മാസ്‌ക്കുകള്‍ കേരള റീജണല്‍ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി കൈമാറി. കോവിഡ് ചികിത്സാ ഉപകരണങ്ങള്‍ ചെങ്കള സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു വേണ്ടി ഡോ. ഷമീമ, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ എന്നിവര്‍ ഏറ്റുവാങ്ങി.

ചെങ്കള പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണപ്രസാദ്, വിദ്യാലയ പ്രിന്‍സിപ്പല്‍ സംഗീത പ്രഭാകരന്‍, ഡയറക്ടര്‍ ബി. പുഷ്പരാജ് എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it