ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ നിര്‍മാണ കേന്ദ്രങ്ങള്‍ ചൈനീസ് നിരീക്ഷണത്തിലോ? സിറം, ഭാരത് ബയോടെക് അടക്കമുള്ള കമ്പനികളെ ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടതായി റിപോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ നിര്‍മാണ കേന്ദ്രങ്ങള്‍ ചൈനീസ് നിരീക്ഷണത്തിലാണെന്ന് റിപോര്‍ട്ട്. രാജ്യത്തെ പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് അടക്കമുള്ള കമ്പനികളെ ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടതായുള്ള റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞയാഴ്ചകളില്‍ രണ്ട് വാക്സിന്‍ നിര്‍മാണ കമ്പനികളുടെ ഐ ടി സംവിധാനത്തെ ചൈനീസ് ഹാക്കര്‍മാര്‍ ആക്രമിച്ചതായി സൈബര്‍ ഇന്റലിജന്‍സ് കമ്പനിയായ സൈഫേര്‍മയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സര്‍ക്കാറിന്റെ പിന്തുണയോടെയായിരുന്നു ഇതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. സ്റ്റോണ്‍ പാണ്ട, എ പി ടി […]

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ നിര്‍മാണ കേന്ദ്രങ്ങള്‍ ചൈനീസ് നിരീക്ഷണത്തിലാണെന്ന് റിപോര്‍ട്ട്. രാജ്യത്തെ പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് അടക്കമുള്ള കമ്പനികളെ ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടതായുള്ള റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

കഴിഞ്ഞയാഴ്ചകളില്‍ രണ്ട് വാക്സിന്‍ നിര്‍മാണ കമ്പനികളുടെ ഐ ടി സംവിധാനത്തെ ചൈനീസ് ഹാക്കര്‍മാര്‍ ആക്രമിച്ചതായി സൈബര്‍ ഇന്റലിജന്‍സ് കമ്പനിയായ സൈഫേര്‍മയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സര്‍ക്കാറിന്റെ പിന്തുണയോടെയായിരുന്നു ഇതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

സ്റ്റോണ്‍ പാണ്ട, എ പി ടി 10 എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഹാക്കര്‍ സംഘമാണ് ആക്രമണം നടത്തിയത്. ഇരുകമ്പനികളുടെയും ഐ ടി സംവിധാനത്തിലെ പഴുതുകള്‍ കണ്ടെത്തിയാണ് ആക്രമിച്ചത്. ലോകത്തെ 60 ശതമാനത്തിലധികം വാക്സിനുകളും നിര്‍മിക്കുന്നത് ഇന്ത്യയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാണ കേന്ദ്രമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

Related Articles
Next Story
Share it