വര്‍ണക്കാഴ്ചകളൊരുക്കി ജനറല്‍ ആസ്പത്രിയില്‍ കുട്ടികള്‍ക്ക് പാര്‍ക്ക്

കാസര്‍കോട്: ജനറല്‍ ആസ്പത്രി കോമ്പൗണ്ടില്‍ കുട്ടികള്‍ക്കായി ഒരുക്കിയ പാര്‍ക്ക് വര്‍ണക്കാഴ്ചയാകുന്നു. ആസ്പത്രിയില്‍ ചികിത്സക്കും രോഗികള്‍ക്കൊപ്പവും എത്തുന്ന കുട്ടികളുടെ മാനസികോല്ലാസത്തിനായാണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഊഞ്ഞാലടക്കമുള്ള വിനോദങ്ങള്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. അമ്മത്തൊട്ടിലിന് സമീപമായാണ് പാര്‍ക്ക്. പാര്‍ക്കിനോട് ചേര്‍ന്ന ചുമരുകളില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന മനോഹരമായ കാര്‍ട്ടൂ ണുകളും ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ പാര്‍ക്കില്‍ കുട്ടികള്‍ക്ക് ഇരിക്കാം. ഇരിപ്പിടങ്ങളും ചുറ്റുമായി തണല്‍ മരങ്ങളും പൂച്ചെടികളും വെച്ച് മനോഹരമാക്കിയിട്ടുണ്ട്. ചെടികളും മരങ്ങളും രാവിലെയും വൈകിട്ടും നനക്കാന്‍ തൊഴിലാളികളുമുണ്ട്. ആസ്പത്രിയിലെത്തുന്ന നിരവധി […]

കാസര്‍കോട്: ജനറല്‍ ആസ്പത്രി കോമ്പൗണ്ടില്‍ കുട്ടികള്‍ക്കായി ഒരുക്കിയ പാര്‍ക്ക് വര്‍ണക്കാഴ്ചയാകുന്നു. ആസ്പത്രിയില്‍ ചികിത്സക്കും രോഗികള്‍ക്കൊപ്പവും എത്തുന്ന കുട്ടികളുടെ മാനസികോല്ലാസത്തിനായാണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഊഞ്ഞാലടക്കമുള്ള വിനോദങ്ങള്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. അമ്മത്തൊട്ടിലിന് സമീപമായാണ് പാര്‍ക്ക്. പാര്‍ക്കിനോട് ചേര്‍ന്ന ചുമരുകളില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന മനോഹരമായ കാര്‍ട്ടൂ ണുകളും ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ പാര്‍ക്കില്‍ കുട്ടികള്‍ക്ക് ഇരിക്കാം. ഇരിപ്പിടങ്ങളും ചുറ്റുമായി തണല്‍ മരങ്ങളും പൂച്ചെടികളും വെച്ച് മനോഹരമാക്കിയിട്ടുണ്ട്. ചെടികളും മരങ്ങളും രാവിലെയും വൈകിട്ടും നനക്കാന്‍ തൊഴിലാളികളുമുണ്ട്. ആസ്പത്രിയിലെത്തുന്ന നിരവധി കുട്ടികള്‍ പാര്‍ക്ക് പ്രയോജനപ്പെടുത്തുന്നുണ്ട്.

Related Articles
Next Story
Share it