പ്ലസ് വണ്‍ പരീക്ഷ റദ്ദ് ചെയ്ത് കുട്ടികളുടെ ആശങ്കകള്‍ പരിഹരിക്കണം-എ.എച്ച്.എസ്.ടി.എ

കാസര്‍കോട്: പ്ലസ് വണ്‍ പരീക്ഷക്ക് സുപ്രീം കോടതി സ്റ്റേ വന്നിട്ടുള്ള സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പ് ഇനിയും നീണ്ടു പോകുന്നത് പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന്എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കോവിഡ് നിയന്ത്രണ വിധേയമാകന്‍ വൈകുന്നതിനാല്‍ പ്രത്യേക സാഹചര്യം മനസ്സിലാക്കി പ്ലസ് വണ്‍ പൊതുപരീക്ഷ ഒഴിവാക്കി എത്രയും പെട്ടന്ന് നിര്‍ത്തിവച്ച പ്ലസ്ടു ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉടന്‍ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പരീക്ഷയുടെ പേരില്‍ കുട്ടികളെയും രക്ഷിതാക്കളെയും സമ്മര്‍ദ്ധത്തിലാക്കുന്ന സമീപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. […]

കാസര്‍കോട്: പ്ലസ് വണ്‍ പരീക്ഷക്ക് സുപ്രീം കോടതി സ്റ്റേ വന്നിട്ടുള്ള സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പ് ഇനിയും നീണ്ടു പോകുന്നത് പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന്എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കോവിഡ് നിയന്ത്രണ വിധേയമാകന്‍ വൈകുന്നതിനാല്‍ പ്രത്യേക സാഹചര്യം മനസ്സിലാക്കി പ്ലസ് വണ്‍ പൊതുപരീക്ഷ ഒഴിവാക്കി എത്രയും പെട്ടന്ന് നിര്‍ത്തിവച്ച പ്ലസ്ടു ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉടന്‍ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പരീക്ഷയുടെ പേരില്‍ കുട്ടികളെയും രക്ഷിതാക്കളെയും സമ്മര്‍ദ്ധത്തിലാക്കുന്ന സമീപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.
മറ്റ് സംസ്ഥാനങ്ങളിലെല്ലാം പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുക്കുകയുംപ്ലസ്ടുവിന്റെ ക്ലാസുകള്‍ തടസമില്ലാതെ നടക്കുകയുംചെയ്യുന്നത് കേരളത്തിലെ കുട്ടികള്‍ നീറ്റ് പോലുള്ള മത്സര പരീക്ഷകള്‍ക്ക് പിറകിലാകാന്‍ കാരണമാകുമെന്ന് ഭയക്കുന്നുണ്ട്.
ഒന്നാം വര്‍ഷ പരീക്ഷ പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ വര്‍ഷം ഒഴിവാക്കേണ്ടതാണ്.അത് ചെയ്യാതെ ഒരു വല്ലാത്ത മാനസീകാവസ്ഥയിലേക്ക് കുട്ടികളെ തള്ളിവിടാതെഇനിയെങ്കിലും പരീക്ഷക്കു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് കുട്ടികളുടെ മേലുള്ള സമര്‍ദ്ദം ഒഴിവാക്കണം. സി.ബി.എസ്.ഇ പബ്ലിക് പരീക്ഷ എഴുതാത്ത കുട്ടികള്‍പ്ലസ് വണ്‍ അഡ്മിഷനും ഡിഗ്രി അഡ്മിഷനും നേടുകയും അവര്‍ എന്‍ട്രന്‍സ് പരീക്ഷക്കും ഒരുങ്ങുന്നു. അതിനിടയില്‍ ത്രിശങ്കുവിലായത് കേരളത്തിലെ പ്ലസ് വണ്‍ കുട്ടികളുമാണ്. ഇനിയെങ്കിലും യുക്തമായ ഒരു തീരുമാനം പെട്ടെന്ന് എടുത്താല്‍ അവരുടെ രണ്ടാം വര്‍ഷ പഠനനമെങ്കിലും ഉടന്‍ ആരംഭിച്ചാല്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് യോഗം വിലയിരുത്തി.
ജില്ലാ പ്രസിഡണ്ട് സുനില്‍ മാത്യൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് ജിജി തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗങ്ങളായ രതീഷ് കുമാര്‍, പ്രിന്‍സ് മോന്‍, സുബിന്‍ ജോസ്, പ്രിന്‍സിപ്പല്‍ ഫോറം ചെയര്‍മാന്‍ മെജോ ജോസഫ്, രാജേഷ്, ബിന്ദു എ.എസ്, പ്രസാദ് വി.എന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അന്‍വര്‍ എ.ബി സ്വാഗതവും ട്രഷറര്‍ പ്രവീണ്‍ കുമാര്‍ നന്ദിയും അറിയിച്ചു.

Related Articles
Next Story
Share it