കുമ്പളയില്‍ ഇനി കുട്ടികള്‍ കാലാവസ്ഥ പ്രവചിക്കും
കുമ്പള: ശാസ്ത്രീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ കുമ്പള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ പ്രദേശത്തെ കാലാവസ്ഥ, ദിനാന്തരീക്ഷ സ്ഥിതി എന്നിവ മനസ്സിലാക്കുകയും ഡാറ്റകള്‍ തയ്യാറാക്കുകയും ചെയ്യും. സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ കുമ്പള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലാരംഭിച്ച കേരള സ്‌കൂള്‍ കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്‌റഫ് നിര്‍വഹിച്ചു. എസ്.എസ്.കെയുടെ ഏറ്റവും ശ്രദ്ധേയമായ ഈ പദ്ധതിയെ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെയാണ് വരവേറ്റത്. കാറ്റിന്റെ വേഗത, ദിശ, അന്തരീക്ഷ മര്‍ദ്ദം, മഴയളവ് […]

കുമ്പള: ശാസ്ത്രീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ കുമ്പള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ പ്രദേശത്തെ കാലാവസ്ഥ, ദിനാന്തരീക്ഷ സ്ഥിതി എന്നിവ മനസ്സിലാക്കുകയും ഡാറ്റകള്‍ തയ്യാറാക്കുകയും ചെയ്യും. സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ കുമ്പള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലാരംഭിച്ച കേരള സ്‌കൂള്‍ കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്‌റഫ് നിര്‍വഹിച്ചു. എസ്.എസ്.കെയുടെ ഏറ്റവും ശ്രദ്ധേയമായ ഈ പദ്ധതിയെ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെയാണ് വരവേറ്റത്. കാറ്റിന്റെ വേഗത, ദിശ, അന്തരീക്ഷ മര്‍ദ്ദം, മഴയളവ് തുടങ്ങിയവ സ്റ്റേഷനില്‍ കുട്ടികള്‍ ഓരോ ദിവസവും നിരീക്ഷിച്ച് രേഖപ്പെടുത്തും. ഇതിനായി മഴമാപിനി, അനിമോമീറ്റര്‍, വിന്റ് വെയ്ന്‍, വെറ്റ് ആന്റ് ഡ്രൈ ബള്‍ബ് തെര്‍മോ മീറ്റര്‍, മോണിറ്റര്‍, വെതര്‍ ഡാറ്റ ബുക്ക് തുടങ്ങി 13 ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയില്‍ ഈ വര്‍ഷം അനവദിക്കപ്പെട്ടത് പതിനൊന്ന് സ്‌കൂളുകള്‍ക്കാണ്. മറ്റു കേന്ദ്രങ്ങളിലും വൈകാതെ വെതര്‍ സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമാകും. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ദിവാകരന്‍. കെ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീല സിദ്ദിഖ് മുഖ്യാതിഥിയായി. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ നാരായണ ദേലമ്പാടി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, എ.ഇ.ഒ ഇന്‍ചാര്‍ജ് ജിതേന്ദ്ര. എസ്, ദിനേശ്. എം, കുമ്പള ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജയറാം. ജെ, പി.ടി.എ പ്രസിഡണ്ട് എ.കെ. ആരിഫ്, എസ്.എം.സി ചെയര്‍മാന്‍ കെ.വി യൂസഫ്, മൊയ്തീന്‍ അസീസ്, അഹമ്മദലി, വിനീഷ, ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് അഞ്ചു. ഡി.എസ്, സ്റ്റാഫ് സെക്രട്ടറി രവി. എം, ദിനേശ. കെ, സുരേഷ ഷെട്ടി സംസാരിച്ചു. ഭൂമിശാസ്ത്ര അധ്യാപകന്‍ കാര്‍ത്തികേയന്‍. പി നന്ദി പറഞ്ഞു.