അഞ്ചു വയസിനു താഴെയുള്ള കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ മരുന്ന് നൽകി
കാസർകോട്: പോളിയോ നിർമാജ്ജന യജ്ഞത്തിന്റെ ഭാഗമായി കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ പൾസ് പോളിയോ ഇമ്മ്യൂനൈസേഷൻ പരിപാടി നടത്തി. കാസർകോട് റോട്ടറി ക്ലബ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രീഷൻസ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ മുനിസിപാലിറ്റിയിലെ 58 കേന്ദ്രങ്ങളിൽ പോളിയോ പ്രതിരോധ മരുന്നു വിതരണ പരിപാടിക്ക് തുടക്കം കുറിച്ചത്. ആശുപത്രിയിലെ നവജാത ശിശുക്കൾക്ക് നഗരസഭ ചെയർമാൻ വി എം മുനീർ രണ്ടു തുള്ളി വാക്സിൻ നൽകി ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് […]

കാസർകോട്: പോളിയോ നിർമാജ്ജന യജ്ഞത്തിന്റെ ഭാഗമായി കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ പൾസ് പോളിയോ ഇമ്മ്യൂനൈസേഷൻ പരിപാടി നടത്തി. കാസർകോട് റോട്ടറി ക്ലബ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രീഷൻസ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ മുനിസിപാലിറ്റിയിലെ 58 കേന്ദ്രങ്ങളിൽ പോളിയോ പ്രതിരോധ മരുന്നു വിതരണ പരിപാടിക്ക് തുടക്കം കുറിച്ചത്.
ആശുപത്രിയിലെ നവജാത ശിശുക്കൾക്ക് നഗരസഭ ചെയർമാൻ വി എം മുനീർ രണ്ടു തുള്ളി വാക്സിൻ നൽകി ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് അഞ്ചു വയസിനു താഴെ പ്രായമുള മുഴുവൻ കുട്ടികൾക്കും തുള്ളി മരുന്ന് നൽകിയത്.
ജനറൽ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത ഗുരുദാസ് അധ്യക്ഷയായി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ഹരികൃഷ്ണൻ നമ്പ്യാർ മുഖ്യാഥിതിയായി. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട്, നഗരസഭ കൗൺസിലർ സഹീർ ആസിഫ്, റോട്ടറി അസിസ്റ്റൻഡ് ഗവർണർ ടി പി യുസഫ് , റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഡോ. സി എച്ച് ജനാർദ്ദന നായക്ക്, ക്ലബ് സെക്രട്ടറി അശോകൻ കുണിയേരി, സീനിയർ ഹെൽത്ത് നേഴ്സ് മേരി ക്ലാര, ആർ പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു. ഐ എം എ പ്രസിഡണ്ട് ഡോ. നാരായണ നായക്ക് സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി സി ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.