വെള്ളക്കെട്ടിന് നടുവിലിരുന്ന് പഠനം; കാഞ്ഞങ്ങാട് സൗത്തിലെ കുട്ടികള്‍ ഭയപ്പാടില്‍

കാഞ്ഞങ്ങാട്: തുടച്ചയായി മഴ പെയ്താല്‍ ഈ സര്‍ക്കാര്‍ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് നെഞ്ചിടിപ്പ് കൂടും. സ്‌കൂള്‍ വെള്ളക്കെട്ടിന് നടുവിലാകുന്നതാണ് പ്രശ്‌നം. കാഞ്ഞങ്ങാട് സൗത്തില്‍ ദേശീയപാതയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ അവസ്ഥയാണിത്. തുടര്‍ച്ചയായി മഴപെയ്താല്‍ സ്‌കൂളില്‍ എത്തണമെങ്കില്‍ വെള്ളക്കെട്ട് നീന്തിക്കടക്കണം. അതുകൊണ്ടു തന്നെ ഭയപ്പാടോടെയാണ് മക്കളെ രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് പറഞ്ഞയക്കുന്നത്. ഇവിടെ ഡ്രൈനേജ് സംവിധാനമില്ലാത്തതാണ് സ്‌കൂള്‍ പരിസരത്ത് വെള്ളം കെട്ടിക്കിടക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയില്‍ […]

കാഞ്ഞങ്ങാട്: തുടച്ചയായി മഴ പെയ്താല്‍ ഈ സര്‍ക്കാര്‍ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് നെഞ്ചിടിപ്പ് കൂടും. സ്‌കൂള്‍ വെള്ളക്കെട്ടിന് നടുവിലാകുന്നതാണ് പ്രശ്‌നം. കാഞ്ഞങ്ങാട് സൗത്തില്‍ ദേശീയപാതയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ അവസ്ഥയാണിത്. തുടര്‍ച്ചയായി മഴപെയ്താല്‍ സ്‌കൂളില്‍ എത്തണമെങ്കില്‍ വെള്ളക്കെട്ട് നീന്തിക്കടക്കണം. അതുകൊണ്ടു തന്നെ ഭയപ്പാടോടെയാണ് മക്കളെ രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് പറഞ്ഞയക്കുന്നത്. ഇവിടെ ഡ്രൈനേജ് സംവിധാനമില്ലാത്തതാണ് സ്‌കൂള്‍ പരിസരത്ത് വെള്ളം കെട്ടിക്കിടക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയില്‍ സ്‌കൂള്‍ പരിസരം വെള്ളത്തിനടിയിലായി. വീട്ടുകാരെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി അവര്‍ക്കൊപ്പമാണ് കുട്ടികളെ സ്‌കൂളില്‍ നിന്ന് തിരിച്ചയച്ചത്.

Related Articles
Next Story
Share it