റമദാനില്‍ മസ്ജിദുന്നബവിയില്‍ കുട്ടികള്‍ക്ക് പ്രവേശന വിലക്ക്, താറാവിഹ് നമസ്‌കാര സമയം പകുതിയായി കുറക്കും, ഇഅ്തികാഫ് അനുവദിക്കില്ല

മദീന: റമദാനില്‍ മസ്ജിദുന്നബവിയില്‍ കുട്ടികള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മസ്ജിദുന്നബവിയിലും പള്ളിയുടെ മുറ്റത്തും പ്രവേശിക്കാന്‍ അനുവാദമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. താറാവിഹ് നമസ്‌കാര സമയം പകുതിയായി കുറക്കുക, തറാവിഹ് നമസ്‌കാരം കഴിഞ്ഞ് 30 മിനിറ്റിനുള്ളില്‍ പള്ളി അടക്കുക, ഇഅ്തികാഫിന് അനുവാദം നല്‍കാതിരിക്കുക തുടങ്ങിയവയും മസ്ജിദുന്നബവി കാര്യാലയത്തിന് കീഴിലെ റമദാന്‍ പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പള്ളിയില്‍ ഇഫ്താറിന് ഈത്തപ്പഴവും വെള്ളവും മാത്രമേ അനുവദിക്കൂ. ഇത് വ്യക്തിപരമായി മാത്രമേ ഉപയോഗിക്കാവൂ. മറ്റുളളവര്‍ക്ക് […]

മദീന: റമദാനില്‍ മസ്ജിദുന്നബവിയില്‍ കുട്ടികള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മസ്ജിദുന്നബവിയിലും പള്ളിയുടെ മുറ്റത്തും പ്രവേശിക്കാന്‍ അനുവാദമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. താറാവിഹ് നമസ്‌കാര സമയം പകുതിയായി കുറക്കുക, തറാവിഹ് നമസ്‌കാരം കഴിഞ്ഞ് 30 മിനിറ്റിനുള്ളില്‍ പള്ളി അടക്കുക, ഇഅ്തികാഫിന് അനുവാദം നല്‍കാതിരിക്കുക തുടങ്ങിയവയും മസ്ജിദുന്നബവി കാര്യാലയത്തിന് കീഴിലെ റമദാന്‍ പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പള്ളിയില്‍ ഇഫ്താറിന് ഈത്തപ്പഴവും വെള്ളവും മാത്രമേ അനുവദിക്കൂ. ഇത് വ്യക്തിപരമായി മാത്രമേ ഉപയോഗിക്കാവൂ. മറ്റുളളവര്‍ക്ക് പങ്കുവെക്കാനും വിതരണം ചെയ്യാനും അനുവാദമില്ല. പള്ളിയില്‍ ഒരുമിച്ചുകൂടി ഇഫ്താര്‍ നടത്താനും രാത്രി അത്താഴം ഒരുക്കാനും വിതരണം നടത്താനുമെല്ലാം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മസ്ജിദുന്നബവിയില്‍ നമസ്‌കാരത്തിന് വാഹനത്തിലെത്തുന്നവര്‍ ദേശീയ പാര്‍ക്കിംഗ് ആപ്പായ 'മൗഖിഫ്' ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Related Articles
Next Story
Share it