ചൈല്‍ഡ് ലൈനില്‍ പത്തു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 329 കേസുകള്‍

കാസര്‍കോട്: 2020 ഏപ്രില്‍ മുതല്‍ 2021 ജനുവരി വരെ ജില്ലയിലെ ചൈല്‍ഡ് ലൈനില്‍ രജിസ്റ്റര്‍ ചെയ്തത് 329 കേസുകള്‍. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം സംബന്ധിച്ച് 50 കേസുകളും ശാരീരിക പീഡനം സംബന്ധിച്ച് 41 കേസുകളുമുള്‍പ്പെടെയാണിത്. ഇതില്‍ 120 കേസുകള്‍ തുടര്‍നടപടികള്‍ക്കായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയ്ക്ക് മുമ്പാകെ ഹാജരാക്കി. കലക്ടറേറ്റ് ലൈബ്രറി ഹാളില്‍ നടന്ന ചൈല്‍ഡ്ലൈന്‍ അഡൈ്വസറി യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) എം.കെ ഷാജി അധ്യക്ഷതവഹിച്ചു. ചൈല്‍ഡ്ലൈന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അനീഷ് ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ […]

കാസര്‍കോട്: 2020 ഏപ്രില്‍ മുതല്‍ 2021 ജനുവരി വരെ ജില്ലയിലെ ചൈല്‍ഡ് ലൈനില്‍ രജിസ്റ്റര്‍ ചെയ്തത് 329 കേസുകള്‍. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം സംബന്ധിച്ച് 50 കേസുകളും ശാരീരിക പീഡനം സംബന്ധിച്ച് 41 കേസുകളുമുള്‍പ്പെടെയാണിത്. ഇതില്‍ 120 കേസുകള്‍ തുടര്‍നടപടികള്‍ക്കായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയ്ക്ക് മുമ്പാകെ ഹാജരാക്കി. കലക്ടറേറ്റ് ലൈബ്രറി ഹാളില്‍ നടന്ന ചൈല്‍ഡ്ലൈന്‍ അഡൈ്വസറി യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) എം.കെ ഷാജി അധ്യക്ഷതവഹിച്ചു. ചൈല്‍ഡ്ലൈന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അനീഷ് ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. എസ്.എന്‍ സരിത, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സി.എം ബിന്ദു, സി.ഡബ്ല്യു.സി അംഗം അഡ്വ. മണി ജി. നായര്‍, ചൈല്‍ഡ്ലൈന്‍ നോഡല്‍ ഡയറക്ടര്‍ മാത്യു സാമുവല്‍, ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ ദിനേശ എ, ചൈല്‍ഡ്ലൈന്‍ സപ്പോര്‍ട്ട് ഡയറക്ടര്‍ സുധാകരന്‍ തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലയിലെ കുട്ടികളുടെ സംരക്ഷണ സംവിധാനങ്ങളെക്കുറിച്ചുള്ള പോസ്റ്റര്‍ യോഗത്തില്‍ പ്രകാശനം ചെയ്തു.

Related Articles
Next Story
Share it