അന്ധവിശ്വാസത്തില്‍ നഷ്ടപ്പെട്ട ബാല്യജീവിതങ്ങളെ... മാപ്പ്

ഇങ്ങനെയൊരു വാര്‍ത്ത ഒരിക്കലും കേള്‍ക്കരുത്. നാട് ഏറെ പുരോഗമിച്ചിട്ടും അന്ധവിശ്വാസത്തിന്റെ, അതിനപ്പുറം ചാപല്യതയുടെ മേച്ചില്‍പുറം തേടുന്നവര്‍. പാഠം പഠിച്ചിട്ടും പഠിക്കാത്തവരെ പോലെ അഭിനയിക്കുന്നവര്‍. സ്വന്തമായി കുട്ടികളുണ്ടാകാന്‍ മറ്റൊരു ബാലികയെ തട്ടികൊണ്ടു പോയി കൊലപ്പെടുത്താന്‍ കാരണമായവര്‍. അതിന് പ്രചോദനമായി ഒരു ദുര്‍മന്ത്രവാദം. കൃത്യം ഏറ്റെടുത്ത് ക്രൂരതക്ക് ബലമായവര്‍. എല്ലാറ്റിനും ഇടയില്‍ നഷ്ടമായതോ എട്ടും പൊട്ടും തിരിയാത്ത ഒരു ഏഴു വയസ്സുകാരിയുടെ ജീവിതവും. ദയനീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തി ആ ശരീരം കുത്തി പിളര്‍ന്ന് കരളടക്കമുള്ള ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത് മന്ത്രവാദിക്ക് കാഴ്ചവെക്കുകയായിരുന്നു […]

ഇങ്ങനെയൊരു വാര്‍ത്ത ഒരിക്കലും കേള്‍ക്കരുത്. നാട് ഏറെ പുരോഗമിച്ചിട്ടും അന്ധവിശ്വാസത്തിന്റെ, അതിനപ്പുറം ചാപല്യതയുടെ മേച്ചില്‍പുറം തേടുന്നവര്‍. പാഠം പഠിച്ചിട്ടും പഠിക്കാത്തവരെ പോലെ അഭിനയിക്കുന്നവര്‍. സ്വന്തമായി കുട്ടികളുണ്ടാകാന്‍ മറ്റൊരു ബാലികയെ തട്ടികൊണ്ടു പോയി കൊലപ്പെടുത്താന്‍ കാരണമായവര്‍. അതിന് പ്രചോദനമായി ഒരു ദുര്‍മന്ത്രവാദം. കൃത്യം ഏറ്റെടുത്ത് ക്രൂരതക്ക് ബലമായവര്‍. എല്ലാറ്റിനും ഇടയില്‍ നഷ്ടമായതോ എട്ടും പൊട്ടും തിരിയാത്ത ഒരു ഏഴു വയസ്സുകാരിയുടെ ജീവിതവും. ദയനീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തി ആ ശരീരം കുത്തി പിളര്‍ന്ന് കരളടക്കമുള്ള ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത് മന്ത്രവാദിക്ക് കാഴ്ചവെക്കുകയായിരുന്നു ആ കൊടും ക്രൂരന്മാര്‍. ഉത്തര്‍പ്രദേശിലെ ഗാട്ടംപൂരിലെ ഒരു ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കൊല ചെയ്യും മുമ്പ് കൂട്ടബലാല്‍സംഗത്തിന് വിധേയമാക്കിയാണ് അവരുടെ ചൂഷണം. തന്റെ ഭാര്യ ഗര്‍ഭിണിയാകാന്‍ ആഭിചാരകര്‍മം നടത്താന്‍ ഒരു പെണ്‍കുട്ടിയുടെ ആന്തരാവയവം വേണമെന്ന ഭര്‍ത്താവ് പരശുരാമിന്റെ നിര്‍ദ്ദേശം അക്ഷരംപ്രതി അനുസരിക്കുകയായിരുന്നു കാണ്‍പൂരിലെ രണ്ട് യുവാക്കള്‍. ദീപാവലി ദിവസത്തില്‍ രാത്രി പടക്കം വാങ്ങാന്‍ കടയിലേക്ക് പോയ പെണ്‍കുട്ടിയെ ഇവര്‍ തട്ടി കൊണ്ടുപോയി. പിന്നീട് കിലോമീറ്ററുകള്‍ അകലെ കാട്ടിലെത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊല്ലുകയായിരുന്നു. തുടര്‍ന്നാണ് ശരീരം കുത്തിത്തുറന്ന് ആന്തരികാവയവങ്ങള്‍ പുറത്തെടുത്തത്. മൃതദേഹം കാട്ടിലുപേക്ഷിച്ച് അവയവങ്ങള്‍ തങ്ങളെ ദൗത്യം ഏല്‍പ്പിച്ച പരശുരാമിന് കൈമാറുകയായിരുന്നു. വളരെ നിഷ്ഠൂരമെന്നല്ലേ ഇതിനെ പറയാനാകൂ. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നശിക്കാത്തിടത്തോളം കാലം ഇത്തരം ക്രൂരതകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും.
ഉത്തര്‍പ്രദേശിലെ തന്നെ ഹത്രാസില്‍ ഒരു ദളിത് പെണ്‍കുട്ടി മേല്‍ജാതിക്കാരുടെ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം സൃഷ്ടിച്ച ഞെട്ടല്‍ വിട്ടു പോയിട്ടില്ല. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക പോലും ചെയ്യാതെയാണ് പൊലീസ് കത്തിച്ചു കളഞ്ഞത്. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍! കണ്ണീരുണങ്ങാത്ത രക്ഷകര്‍ത്താക്കള്‍ പിന്നെയും വിലപിക്കുന്നു. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ കിട്ടിയെങ്കിലും ഡല്‍ഹി നിര്‍ഭയ സംഭവം മാഞ്ഞു പോയിട്ടില്ല. ഒരു സ്വതന്ത്ര രാജ്യത്ത് നിര്‍ഭയമായി ജീവിക്കാന്‍ കഴിയാതെ ജീവിതം ബലിയാടാക്കേണ്ടി വരുന്നവര്‍. സ്വന്തം രക്ഷകര്‍ത്താക്കളുടെ കൂടെ കിടന്നുറങ്ങുന്നവരെ പോലും തട്ടികൊണ്ടു പോയി ബലാല്‍സംഗത്തിനും തുടര്‍ന്ന് കൊലപാതകത്തിനും ഇരയാക്കുന്നവര്‍. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് ഓരോ സംഭവവും.
തുടക്കത്തിലേ തേഞ്ഞു മാഞ്ഞു പോകുമെന്ന് കരുതിയ ഹത്രാസ് സംഭവത്തില്‍ ഒടുവില്‍ പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ന്നപ്പോഴാണ് അന്വേഷണം നടന്നത്. മേല്‍ജാതിക്കാരുടെ ഇംഗിതത്തിന് വഴങ്ങിയ പൊലീസ് ഉദ്യോഗസ്ഥരുടെ സമീപനം അംഗീകരിക്കാന്‍ കഴിയില്ല.
ഈ സംഭവവും അതിവേഗ കോടതിയില്‍ വിചാരണ നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഭരണാധികാരികള്‍ പറഞ്ഞിട്ടുണ്ട്. ഒരു ജീവന്‍ മറ്റൊന്നിനും സമാനമാകില്ല. എങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്.

-സുരേഷ് പയ്യങ്ങാനം

Related Articles
Next Story
Share it