കലാവിരുന്നുമായി കുരുന്നു പ്രതിഭകള്‍; അരങ്ങൊരുക്കം ശ്രദ്ധേയമായി

കാസര്‍കോട്: യു.എ.ഇ ആസ്ഥാനമായ കീ ഫ്രയിം ഇന്റര്‍നാഷണലും മിഡോസ് മീഡിയ കാസര്‍കോടും സംയുക്തമായി കാസര്‍കോട്ടെയും കണ്ണൂരിലെയും കുരുന്നു പ്രതിഭകള്‍ക്ക് വേണ്ടി നടത്തിയ 'അരങ്ങൊരുക്കം 2021' പരിപാടി ശ്രദ്ധേയമായി. ഇന്നലെ വൈകിട്ട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ക്യാപിറ്റല്‍ ഇന്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ കലാവിരുന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശൈശവത്തിന്റെ സമ്മോഹനത്വത്തെക്കുറിച്ച് കവികളും സഹൃദയരും ഏറെ പാടിയിട്ടുണ്ടെന്നും ഹൃദയഹാരിയായ പ്രകൃതിയോടും സ്‌നേഹലോലരായ മനുഷ്യരോടും കുഞ്ഞുനാളുകളില്‍ ഇഴുകിയലിഞ്ഞു പോയവരാണ് പില്‍കാലങ്ങളില്‍ ആ മധുരങ്ങളൊക്കെയും അയവിറക്കിയിട്ടുളളതെന്നും അന്ന് ആനന്ദം […]

കാസര്‍കോട്: യു.എ.ഇ ആസ്ഥാനമായ കീ ഫ്രയിം ഇന്റര്‍നാഷണലും മിഡോസ് മീഡിയ കാസര്‍കോടും സംയുക്തമായി കാസര്‍കോട്ടെയും കണ്ണൂരിലെയും കുരുന്നു പ്രതിഭകള്‍ക്ക് വേണ്ടി നടത്തിയ 'അരങ്ങൊരുക്കം 2021' പരിപാടി ശ്രദ്ധേയമായി. ഇന്നലെ വൈകിട്ട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ക്യാപിറ്റല്‍ ഇന്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ കലാവിരുന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശൈശവത്തിന്റെ സമ്മോഹനത്വത്തെക്കുറിച്ച് കവികളും സഹൃദയരും ഏറെ പാടിയിട്ടുണ്ടെന്നും ഹൃദയഹാരിയായ പ്രകൃതിയോടും സ്‌നേഹലോലരായ മനുഷ്യരോടും കുഞ്ഞുനാളുകളില്‍ ഇഴുകിയലിഞ്ഞു പോയവരാണ് പില്‍കാലങ്ങളില്‍ ആ മധുരങ്ങളൊക്കെയും അയവിറക്കിയിട്ടുളളതെന്നും അന്ന് ആനന്ദം നിറഞ്ഞു കവിഞ്ഞ മനസ്സുകളിലാണ് പിന്നീട് നന്മയുടേയും സൗന്ദര്യത്തിന്റേയും മുഗ്ദ്ധസങ്കല്‍പങ്ങള്‍ മുളപൊട്ടിയതെന്നും എന്‍.എ. നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു.
ഫാഷിമാസ് ഗ്രൂപ്പ് ഡയറക്ടര്‍ അഷ്‌റഫ് ബെദിര അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹമദ് ഷരീഫ്, കൃഷ്ണന്‍ പത്താനത്ത്, വി. അബ്ദുസ്സലാം, ഹസൈനാര്‍ തോട്ടും ഭാഗം, സുലേഖാ മാഹിന്‍, ഷാഫി നാലപ്പാട്, കെ.എച്ച് മുഹമ്മദ്, താജുദ്ദീന്‍ ബാങ്കോട് സംസാരിച്ചു. കീ ഫ്രയിം ഇന്റര്‍ നാഷണലിന്റെ ഭാരവാഹികളായ റാഫി വക്കവും കുഞ്ഞി നീലേശ്വരവും അയച്ച ശബ്ദ സന്ദേശങ്ങള്‍ സദസ്സിനെ കേള്‍പ്പിച്ചു. ഹമീദ് കാവില്‍ സ്വാഗതവും അമല രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. പരിപാടി മിഡോസ് മീഡിയയുടെ സ്‌കാനിയ ബെദിരയും റഫീഖ് ചൗക്കിയും അമീര്‍ പള്ളിയാനും നിയന്ത്രിച്ചു.
സിനിമ-ടി.വി-സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ജില്ലയിലെ കരുന്നു പ്രതിഭകളായ കുമാരി മയൂഖ ഷാജി, നന്ദന കലാഭവന്‍, അമല രവീന്ദ്രന്‍, അനുഗ്രഹ വിനയകുമാര്‍, മേധാ മധു, ഇന്ദുലേഖ, ആതിരാ ലക്ഷ്മണ്‍,മാസ്റ്റര്‍ അനു ചന്ദ്, ജയന്‍ ഈയക്കോട്, സക്കീര്‍ ഹുസൈന്‍, ഷഫീഖ് ബമ്പ്രാണി, മുരളി, സീനന്‍ കല്ലക്കട്ട തുടങ്ങിയവര്‍ കലാവിരുന്നുകള്‍ അവതരിപ്പിച്ചു.
പ്രസീത പനയാല്‍, ദിവ്യ നീലേശ്വരം, ഹനീഫ് നായന്മാര്‍ മൂല, ഇക്ബാല്‍ ഉദിനൂര്‍, ഗണേഷ് നീര്‍ച്ചാല്‍ എന്നിവരുടെ ഗാനമേളയും അരങ്ങേറി.

Related Articles
Next Story
Share it