കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍: മിന്നല്‍ പരിശോധനയുമായി ഓപ്പറേഷന്‍ പി ഹണ്ട്, 28 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനുള്ള ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ 28 പേര്‍ അറസ്റ്റിലായി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റ്. 420 തൊണ്ടിമുതലുകള്‍ പോലീസ് പ്രതികളില്‍ നിന്ന് കണ്ടെടുത്തു. ഹാര്‍ഡ് ഡിസ്‌ക്, ലാപ്ടോപ് എന്നിവയടക്കമുള്ള ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 477 കേന്ദ്രങ്ങില്‍ ഒരേ സമയം നടത്തിയ റെയ്ഡിലാണ് നടപടി. പ്രായപൂര്‍ത്തിയാകാത്തവരും പിടിയിലായവരിലുണ്ട്. ഇതുവരെ 328 കേസുകള്‍ […]

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനുള്ള ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ 28 പേര്‍ അറസ്റ്റിലായി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റ്. 420 തൊണ്ടിമുതലുകള്‍ പോലീസ് പ്രതികളില്‍ നിന്ന് കണ്ടെടുത്തു. ഹാര്‍ഡ് ഡിസ്‌ക്, ലാപ്ടോപ് എന്നിവയടക്കമുള്ള ഉപകരണങ്ങളാണ് പിടിച്ചെടുത്തത്.
ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 477 കേന്ദ്രങ്ങില്‍ ഒരേ സമയം നടത്തിയ റെയ്ഡിലാണ് നടപടി. പ്രായപൂര്‍ത്തിയാകാത്തവരും പിടിയിലായവരിലുണ്ട്. ഇതുവരെ 328 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റ് ലിങ്കുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പണം നല്‍കിയാണ് ഇത്തരം സൈറ്റുകളില്‍ തത്സമയം ദൃശ്യങ്ങള്‍ കാണുന്നത്. വിദ്യാര്‍ഥികള്‍, ഐ ടി മേഖലയില്‍ ഉള്ളവര്‍, ക്യാമറ, മൊബൈല്‍ കടക്കാര്‍ തുടങ്ങിയവരാണ് ഇതിലെ പ്രധാന കണ്ണികളെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണ് ഇത്തരം ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് ഇത്തരം ഗ്രൂപ്പുകളില്‍ അംഗങ്ങളായിരിക്കുന്നത്.