കോവിഡിനൊപ്പം സ്‌കൂള്‍ പഠനം: കര്‍മോത്സുകരായി കുട്ടിപ്പോലീസ്

തച്ചങ്ങാട്: കോവിഡ് 19 രോഗഭീതി നിലനില്‍ക്കെ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലേക്ക് നീങ്ങുമ്പോള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുഴുകി തച്ചങ്ങാട് ഹൈസ്‌കൂളിലെ കുട്ടിപ്പോലീസുകാര്‍. എട്ട്, ഒമ്പത് ക്ലാസ്സുകളിലെ എസ്.പി.സി കേഡറ്റുകള്‍ ഒമ്പതേകാലിന് ഒന്നാം ക്ലാസ്സു മുതലുള്ള കുട്ടികള്‍ സ്‌കൂള്‍ കവാടത്തിലെത്തും മുമ്പ് തന്നെ ഗേറ്റിലും ക്ലാസ്സുമുറികളുടെ പരിസരങ്ങളിലും നിലയുറപ്പിക്കും. കവാടത്തില്‍ വെച്ച് തന്നെ തെര്‍മല്‍ സ്‌കാനിങ്ങ് നടത്തി സാനിറ്റൈസര്‍ കൈളിലേക്ക് പകര്‍ത്തി മാത്രം പ്രവേശിപ്പിച്ച് കുട്ടികളെ അവരുടെ ക്ലാസ്സു വരെ കേഡറ്റുകള്‍ അനുഗമിക്കും. അകലം പാലിച്ചു കൊണ്ട് ബെഞ്ചുകളില്‍ ഇരുത്തുന്നതും പാലിക്കേണ്ട […]

തച്ചങ്ങാട്: കോവിഡ് 19 രോഗഭീതി നിലനില്‍ക്കെ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലേക്ക് നീങ്ങുമ്പോള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുഴുകി തച്ചങ്ങാട് ഹൈസ്‌കൂളിലെ കുട്ടിപ്പോലീസുകാര്‍. എട്ട്, ഒമ്പത് ക്ലാസ്സുകളിലെ എസ്.പി.സി കേഡറ്റുകള്‍ ഒമ്പതേകാലിന് ഒന്നാം ക്ലാസ്സു മുതലുള്ള കുട്ടികള്‍ സ്‌കൂള്‍ കവാടത്തിലെത്തും മുമ്പ് തന്നെ ഗേറ്റിലും ക്ലാസ്സുമുറികളുടെ പരിസരങ്ങളിലും നിലയുറപ്പിക്കും. കവാടത്തില്‍ വെച്ച് തന്നെ തെര്‍മല്‍ സ്‌കാനിങ്ങ് നടത്തി സാനിറ്റൈസര്‍ കൈളിലേക്ക് പകര്‍ത്തി മാത്രം പ്രവേശിപ്പിച്ച് കുട്ടികളെ അവരുടെ ക്ലാസ്സു വരെ കേഡറ്റുകള്‍ അനുഗമിക്കും. അകലം പാലിച്ചു കൊണ്ട് ബെഞ്ചുകളില്‍ ഇരുത്തുന്നതും പാലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നതും എല്ലാം ഈ കുട്ടിപോലീസ് സേന തന്നെ. ശൗചാലയങ്ങള്‍ വരെ കൊച്ചുകുട്ടികളെ അനുഗമിച്ചും സാനിറ്റൈസര്‍ നല്‍കി ശുദ്ധിവരുത്തി അവരെ തിരിച്ചു ക്ലാസ്സിലെത്തിക്കുന്നതും നിത്യകാഴ്ചയാണ്. എസ്.പി.സി കുട്ടികള്‍ തന്നെ വരച്ചും എഴുതിയും കമ്പ്യൂട്ടറില്‍ തയ്യാറാക്കിയതുമായ നിരവധി മാര്‍ഗനിര്‍ദ്ദേശബോര്‍ഡുകള്‍ സ്‌കൂളിന്റെ പല ഭാഗങ്ങളിലും തൂക്കിയിട്ടിട്ടുണ്ട്. ഉച്ചഭക്ഷണവിതരണം കൂടി ആരംഭിച്ചതോടെ കേഡറ്റുകള്‍ കുറേക്കൂടി കര്‍മോത്സുകരായി. ബക്കറ്റുകളില്‍ ചോറും കറികളും നിറച്ച് അതത് ക്ലാസ്സുമുറികളില്‍ എത്തിക്കുന്നതും കൂട്ടം കൂടാതെ വരിവരിയായി കുട്ടികളെ പാത്രം കഴുകാനായി കൊണ്ടുപോകുന്നതും തിരിച്ച് ക്ലാസ്സുകളിലെത്തിക്കുന്നതും ഉത്തരവാദിത്വമെന്ന പോലെ ഏറ്റെടുത്ത് നടത്തുകയാണ്. വ്യത്യസ്തസമയങ്ങളായി കുട്ടികളെ തിരിച്ചുകൂട്ടാനെത്തുന്ന രക്ഷിതാക്കളെ സ്‌കൂള്‍ കവാടത്തിന് വെളിയില്‍ നിര്‍ത്തി, അവര്‍ നല്‍കുന്ന സൂചനകള്‍ക്കനുസരിച്ച് അവരവരുടെ കുട്ടികളെ ക്ലാസ്സില്‍ നിന്നും കൊണ്ടുവന്ന് രക്ഷിതാക്കളെ ഏല്പിക്കും. എസ്.പി.സി കേഡറ്റുകളുടെ ഈ പ്രവൃത്തി ഇതിനോടകം തന്നെ പൊതുജനപ്രീതി ഏറ്റുവാങ്ങി. ദിവസവും മുപ്പത് വീതം സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിന്റെ വിവിധഭാഗങ്ങളില്‍ കര്‍മനിരതയുടെ അടയാളങ്ങളായി നിലയുറപ്പിച്ചിരിക്കുകയാണ്.

Related Articles
Next Story
Share it