കുട്ടിയെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക പ്രതിസന്ധി മൂലം; മൂന്നംഗ കുടുംബം അറസ്റ്റില്‍

കൊല്ലം: കൊല്ലം ഓയൂരില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്ന വഴി ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാറിന്റെയും കുടുംബത്തിന്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മാമ്പള്ളികുന്നം കവിതരാജില്‍ കെ.ആര്‍ പത്മകുമാര്‍ (52), ഭാര്യ എം.ആര്‍ അനിതകുമാരി (45), മകള്‍ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂന്ന് പേരെയും തെങ്കാശിയില്‍ വെച്ചാണ് ഇന്നലെ പൊലീസ് പിടികൂടിയത്.പ്രതികളെ എ.ആര്‍ ക്യാമ്പില്‍ നിന്നും പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റും. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാര്‍ കുടുംബത്തിനൊപ്പം ചേര്‍ന്ന് നടത്തിയ പദ്ധതിയായിരുന്നു […]

കൊല്ലം: കൊല്ലം ഓയൂരില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്ന വഴി ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാറിന്റെയും കുടുംബത്തിന്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മാമ്പള്ളികുന്നം കവിതരാജില്‍ കെ.ആര്‍ പത്മകുമാര്‍ (52), ഭാര്യ എം.ആര്‍ അനിതകുമാരി (45), മകള്‍ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂന്ന് പേരെയും തെങ്കാശിയില്‍ വെച്ചാണ് ഇന്നലെ പൊലീസ് പിടികൂടിയത്.
പ്രതികളെ എ.ആര്‍ ക്യാമ്പില്‍ നിന്നും പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റും. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാര്‍ കുടുംബത്തിനൊപ്പം ചേര്‍ന്ന് നടത്തിയ പദ്ധതിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പത്മകുമാര്‍ ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാര്‍ഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീര്‍ക്കാന്‍ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.
പത്മകുമാറിന് വലിയ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നുവെന്നും അത് മറികടക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നുമാണ് പൊലീസ് ഭാഷ്യം. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം കിട്ടിയെന്ന് പത്മകുമാര്‍ പറഞ്ഞതായുള്ള വിവരങ്ങളും ഇതിനിടെ പുറത്തുവന്നു. പത്മകുമാറിന് കുട്ടിയുടെ അച്ഛനുമായി ബന്ധമില്ലെന്നും പൊലീസ് പറയുന്നു. 1993ല്‍ ടി.കെ.എം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ആളാണ് പത്മകുമാര്‍. മകള്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറാണ്.
ആറു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ സഹോദരന്റെ കൈയില്‍ പത്മകുമാറും സംഘവും ഭീഷണി കത്ത് നല്‍കിയിരുന്നു. പണം നല്‍കിയാല്‍ കുട്ടിയെ വിട്ടുനല്‍കുമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. എന്നാല്‍ സഹോദരന്‍ കുറിപ്പ് വാങ്ങിയില്ല. കുറിപ്പ് കാറിനുള്ളില്‍ തന്നെ വീണു. ഇവിടെ മുതലാണ് പത്മകുമാറിന്റെ പദ്ധതികള്‍ പാളിത്തുടങ്ങിയത്. കുട്ടിയെ താമസിപ്പിച്ച വീട്ടില്‍ ടി.വി ഓണ്‍ ചെയ്തപ്പോഴേക്കും നാട് മുഴുവന്‍ സംഭവമറിഞ്ഞെന്നും ഇനി രക്ഷയില്ലെന്നും വ്യക്തമായി. ഇതോടെയാണ് കുട്ടിയെ ഉപേക്ഷിച്ച് കടന്നത്.

Related Articles
Next Story
Share it