ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ അക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു; സംഭവസ്ഥലത്ത് വൈകിയെത്തിയ എം.എല്‍.എയെ ജനക്കൂട്ടം അക്രമിച്ചു

ചിക്കമംഗളൂരു: കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ അക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത് വൈകിയെത്തിയ എം.എല്‍.എയെ ജനക്കൂട്ടം അക്രമിച്ചു. ചിക്കമംഗളൂരു മുടിഗെരെ താലൂക്കിലെ കുണ്ടൂരിന് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ ശോഭ(45) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. വിവരമറിഞ്ഞിട്ടും സംഭവസ്ഥലത്ത് വൈകിയെത്തിയ എം.എല്‍.എ എം.പി കുമാരസ്വാമിയെ ജനങ്ങള്‍ അക്രമിക്കുകയായിരുന്നു.ഞായറാഴ്ച രാവിലെയാണ് ശോഭയെ കാട്ടാന ചവിട്ടിക്കൊന്നത്. വൈകുന്നേരത്തോടെ യുവതിയുടെ മൃതദേഹം കാണാന്‍ എം.എല്‍.എ എത്തി. പ്രകോപിതരായ ഗ്രാമവാസികള്‍ രോഷാകുലരാവുകയും കുമാരസ്വാമിയെ ഘരാവോ ചെയ്തു. തുടര്‍ന്ന് അസഭ്യം പറയുകയും ഷര്‍ട്ട് വലിച്ചുകീറുകയും ചെയ്തു. പൊതുജനങ്ങള്‍ക്ക് നേരെ […]

ചിക്കമംഗളൂരു: കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ അക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത് വൈകിയെത്തിയ എം.എല്‍.എയെ ജനക്കൂട്ടം അക്രമിച്ചു. ചിക്കമംഗളൂരു മുടിഗെരെ താലൂക്കിലെ കുണ്ടൂരിന് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ ശോഭ(45) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. വിവരമറിഞ്ഞിട്ടും സംഭവസ്ഥലത്ത് വൈകിയെത്തിയ എം.എല്‍.എ എം.പി കുമാരസ്വാമിയെ ജനങ്ങള്‍ അക്രമിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെയാണ് ശോഭയെ കാട്ടാന ചവിട്ടിക്കൊന്നത്. വൈകുന്നേരത്തോടെ യുവതിയുടെ മൃതദേഹം കാണാന്‍ എം.എല്‍.എ എത്തി. പ്രകോപിതരായ ഗ്രാമവാസികള്‍ രോഷാകുലരാവുകയും കുമാരസ്വാമിയെ ഘരാവോ ചെയ്തു. തുടര്‍ന്ന് അസഭ്യം പറയുകയും ഷര്‍ട്ട് വലിച്ചുകീറുകയും ചെയ്തു. പൊതുജനങ്ങള്‍ക്ക് നേരെ ലാത്തി പ്രയോഗിച്ചാണ് പൊലീസ് എം.എല്‍.എയെ രക്ഷിച്ചത്.

Related Articles
Next Story
Share it