വരന്‍ വിവാഹവേദിയില്‍ നിന്ന് മുങ്ങി; പെണ്‍കുട്ടി വിവാഹത്തിനെത്തിയ ബിഎംടിസി കണ്ടക്ടറെ വിവാഹം കഴിച്ചു

ചിക്കമംഗളൂരു: വരന്‍ വിവാഹവേദിയില്‍ നിന്ന് മുങ്ങിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി വിവാഹത്തിനെത്തിയ ബിഎംടിസി കണ്ടക്ടറെ വിവാഹം കഴിച്ചു. ചിക്കമംഗളൂരുവിലെ തരിക്കരെ താലൂക്കില്‍ ഞായറാഴ്ചയാണ് സംഭവം. തലേദിവസം വരെ സന്നിഹിതനായിരുന്ന വരന്‍ വിവാഹദിവസം കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകിയോടൊപ്പം പോയതാണെന്ന് വ്യക്തമാകുകയും പെണ്‍കുട്ടി ബസ് കണ്ടക്ടറെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ദോറനാലു ഗ്രാമത്തില്‍ നിന്നുള്ള അശോക്, നവീന്‍ എന്നീ സഹോദരന്മാരുടെ ഒരേ ദിവസം നടത്താനായിരുന്നു തീരുമാനം. ദാവനഗെരെ, ചിത്രദുര്‍ഗ ജില്ലകളില്‍ നിന്നുള്ള പെണ്‍കുട്ടികളുമായാണ് വിവാഹം ഉറപ്പിച്ചത്. ചിത്രദുര്‍ഗ ജില്ലയിലെ […]

ചിക്കമംഗളൂരു: വരന്‍ വിവാഹവേദിയില്‍ നിന്ന് മുങ്ങിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി വിവാഹത്തിനെത്തിയ ബിഎംടിസി കണ്ടക്ടറെ വിവാഹം കഴിച്ചു. ചിക്കമംഗളൂരുവിലെ തരിക്കരെ താലൂക്കില്‍ ഞായറാഴ്ചയാണ് സംഭവം. തലേദിവസം വരെ സന്നിഹിതനായിരുന്ന വരന്‍ വിവാഹദിവസം കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകിയോടൊപ്പം പോയതാണെന്ന് വ്യക്തമാകുകയും പെണ്‍കുട്ടി ബസ് കണ്ടക്ടറെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ദോറനാലു ഗ്രാമത്തില്‍ നിന്നുള്ള അശോക്, നവീന്‍ എന്നീ സഹോദരന്മാരുടെ ഒരേ ദിവസം നടത്താനായിരുന്നു തീരുമാനം. ദാവനഗെരെ, ചിത്രദുര്‍ഗ ജില്ലകളില്‍ നിന്നുള്ള പെണ്‍കുട്ടികളുമായാണ് വിവാഹം ഉറപ്പിച്ചത്. ചിത്രദുര്‍ഗ ജില്ലയിലെ ഹൊസാദുര്‍ഗ താലൂക്കിലെ സരപനഹള്ളിയില്‍ നിന്നുള്ള സിന്ധുവിനെ വിവാഹം കഴിക്കാനിരുന്ന നവീന്‍ ആണ് വിവാഹ വേദിയില്‍ നിന്ന് മുങ്ങിയത്. രാത്രി ചടങ്ങ് കഴിഞ്ഞ് അര്‍ദ്ധരാത്രിയോടെ അതിഥികള്‍ താമസിച്ചിരുന്ന വിവാഹ ഹാളില്‍ നിന്ന് കാണാതാവുകയായിരുന്നു.

നവീനുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുടെ കോള്‍ ലഭിച്ചതിന് ശേഷമാണ് നവീന്‍ പോയതെന്നാണ് അറിയുന്നത്. വിവാഹ ഹാളിലെത്തി അതിഥികളുടെ സാന്നിധ്യത്തില്‍ വിഷം കഴിക്കുമെന്ന് പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയതോടെ നവീന്‍ ഹാളില്‍ നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുമകുരുവിലേക്ക് വരണമെന്ന് കാമുകി നവീനോട് ആവശ്യപ്പെട്ടെന്ന വിവരം ലഭിച്ചതിനാല്‍ ബന്ധുക്കള്‍ അവിടേക്ക് ഓടിയെത്തിയെങ്കിലും അവിടെയും കണ്ടെത്താനായില്ല.

പിന്നീട് നവീന്റെ മൊബൈല്‍ ട്രാക്ക് ചെയ്തപ്പോള്‍ ബെംഗളൂരു ലൊക്കേഷന്‍ കാണിച്ചിരുന്നു. ഇതിനിടെ ദോറനാലു ഗ്രാമത്തിനടുത്തുള്ള നന്ദി ഗ്രാമത്തില്‍ നിന്നുള്ള ബിഎംടിസി ബസ് കണ്ടക്ടര്‍ ചന്ദ്രു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ മുന്നോട്ട് വന്നതോടെ റദ്ദാകുമായിരുന്ന വിവാഹം ചന്ദ്രുവുമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Related Articles
Next Story
Share it