ദളിത് കുടുംബത്തിന്റെ പശു ഉയര്‍ന്നജാതിക്കാരുടെ വീട്ടുമുറ്റത്ത് കടന്നതിന് ദളിത് സ്ത്രീയെയും മകനെയും ക്രൂരമായി മര്‍ദ്ദിച്ചു, വീട് തകര്‍ത്തു; അക്രമം നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംഘടനകളുടെ പ്രതിഷേധം

മംഗളൂരു: ദളിത് കുടുംബത്തിന്റെ പശു ഉയര്‍ന്ന ജാതിക്കാരുടെ വീട്ടുമുറ്റത്ത് കടന്നതിന്റെ പേരില്‍ ദളിത് സ്ത്രീക്കും മകനും ക്രൂരമര്‍ദ്ദനം. ഇവര്‍ താമസിക്കുന്ന വീട് അടിച്ചുതകര്‍ക്കുകയും ചെയ്തു. ചിക്കമംഗളൂരു ഹദിഹള്ളിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഹദിഹള്ളിയിലെ സിദ്ധമ്മക്കും മകന്‍ പൂര്‍ണേഷിനുമാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇവരെ മല്ലെഗൗഡ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ദളിത് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പശു ഉയര്‍ന്ന ജാതിക്കാരുടെ വീട്ടുമുറ്റത്ത് കടന്ന് ഉണക്കാനിട്ടിരുന്ന ചോളത്തില്‍ കാലെടുത്തുവച്ചതാണ് സംഭവത്തിന് കാരണം. പറമ്പില്‍ കൊട്ടിയിരുന്ന പശുക്കളെ പൂര്‍ണേഷ് തൊഴുത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ […]

മംഗളൂരു: ദളിത് കുടുംബത്തിന്റെ പശു ഉയര്‍ന്ന ജാതിക്കാരുടെ വീട്ടുമുറ്റത്ത് കടന്നതിന്റെ പേരില്‍ ദളിത് സ്ത്രീക്കും മകനും ക്രൂരമര്‍ദ്ദനം. ഇവര്‍ താമസിക്കുന്ന വീട് അടിച്ചുതകര്‍ക്കുകയും ചെയ്തു. ചിക്കമംഗളൂരു ഹദിഹള്ളിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഹദിഹള്ളിയിലെ സിദ്ധമ്മക്കും മകന്‍ പൂര്‍ണേഷിനുമാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇവരെ മല്ലെഗൗഡ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ദളിത് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പശു ഉയര്‍ന്ന ജാതിക്കാരുടെ വീട്ടുമുറ്റത്ത് കടന്ന് ഉണക്കാനിട്ടിരുന്ന ചോളത്തില്‍ കാലെടുത്തുവച്ചതാണ് സംഭവത്തിന് കാരണം. പറമ്പില്‍ കൊട്ടിയിരുന്ന പശുക്കളെ പൂര്‍ണേഷ് തൊഴുത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ഒരു പശു ഉയര്‍ന്ന ജാതിക്കാരുടെ വീട്ടുമുറ്റത്തേക്ക് പോയതോടെയാണ് പ്രശ്നത്തിന് തുടക്കമായത്. സംഘം വീട്ടില്‍ അതിക്രമിച്ചുകയറി സിദ്ധമ്മയെയും പൂര്‍ണേഷിനെയും മര്‍ദ്ദിക്കുകയും വീടിന്റെ ഒരുഭാഗം തകര്‍ക്കുകയുമായിരുന്നു.
ഈ സംഭവത്തോടെ ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ദളിത് സംഘടനകള്‍ പ്രതിഷേധപ്രകടനം നടത്തുകയും ആക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ദളിത് സ്ത്രീയെയും മകനെയും മര്‍ദ്ദിച്ചവരെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കണമെന്നും ദളിത് നേതാക്കള്‍ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡി.എസ്.പി) പ്രഭു സംഭവസ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വന്‍ പൊലീസ് സേനയെ നിയോഗിച്ചു. സാമൂഹ്യക്ഷേമാ ഓഫീസര്‍ രേവണ്ണ ആസ്പത്രിയിലെത്തി പരിക്കേറ്റവരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സംഭവം സംബന്ധിച്ച് വിനയ്, ഭരത്, പാര്‍വതി, മഞ്ജു തുടങ്ങി ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it