പൊലീസുകാരന്റെ മകന് നേരെ വെടിയുതിര്‍ത്ത ശേഷം സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച കേസില്‍ മുന്‍സൈനികനും വളര്‍ത്തുമകനും അറസ്റ്റില്‍

ചിക്കബല്ലാപ്പൂര്‍: പൊലീസുകാരന്റെ മകന് നേരെ വെടിയുതിര്‍ത്ത ശേഷം സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച കേസില്‍ മുന്‍സൈനികനെയും വളര്‍ത്തുമകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ വീരേന്ദ്രസിംഗ് താക്കൂര്‍, വളര്‍ത്തുമകന്‍ 25കാരനായ ഹൈദര്‍ എന്നിവരെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.കര്‍ണാടക ചിക്കബല്ലാപ്പൂര്‍ ജില്ലയിലാണ് സംഭവം. രണ്ടാഴ്ച മുമ്പാണ് ചിക്കബല്ലാപൂരില്‍ എ.എസ്.ഐ നാരായണ സ്വാമിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഹൈദറിന്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തിന്റെ മകന്‍ ശരതിനെ വെടിവച്ചു വീഴ്ത്തി സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നത്. ജില്ലാ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശരതിന്റെ […]

ചിക്കബല്ലാപ്പൂര്‍: പൊലീസുകാരന്റെ മകന് നേരെ വെടിയുതിര്‍ത്ത ശേഷം സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച കേസില്‍ മുന്‍സൈനികനെയും വളര്‍ത്തുമകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ വീരേന്ദ്രസിംഗ് താക്കൂര്‍, വളര്‍ത്തുമകന്‍ 25കാരനായ ഹൈദര്‍ എന്നിവരെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.
കര്‍ണാടക ചിക്കബല്ലാപ്പൂര്‍ ജില്ലയിലാണ് സംഭവം. രണ്ടാഴ്ച മുമ്പാണ് ചിക്കബല്ലാപൂരില്‍ എ.എസ്.ഐ നാരായണ സ്വാമിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഹൈദറിന്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തിന്റെ മകന്‍ ശരതിനെ വെടിവച്ചു വീഴ്ത്തി സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നത്. ജില്ലാ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശരതിന്റെ നില ഗുരുതരമായി തുടരുകയാണ്. വെടിയുതിര്‍ത്തത് ഹൈദറാണെന്നും മുന്‍ ബി.എസ്.എഫ് കമാന്‍ഡര്‍ വീരേന്ദ്രസിംഗ് താക്കൂര്‍ ആണ് സൂത്രധാരനെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളെ പിടികൂടാന്‍ പൊലീസ് സംഘം 10 ദിവസമായി ഉത്തര്‍പ്രദേശില്‍ നിലയുറപ്പിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലെ ബഹിറാം നഗരത്തില്‍ നിന്നുള്ള ആരിഫ് (35), രാംപൂര്‍ ജില്ലയിലെ മിലാക് താലൂക്കിലെ ചിന്താമന്‍ ഖാട്ടെ ഗ്രാമവാസിയായ ജംഷദ് ഖാന്‍ (27), കദിരിയില്‍ നിന്നുള്ള പത്താന്‍ മുഹമ്മദ് ഹാരിസ് ഖാന്‍ (30) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ നിന്ന് മൂന്ന് തോക്കുകള്‍, 46 വെടിയുണ്ടകള്‍, 3.41 ലക്ഷം രൂപ, സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍, കാര്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു. കേസിലെ മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Related Articles
Next Story
Share it