BREAKING: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയുമടക്കം 14 പേര്‍ സഞ്ചരിച്ച സൈനിക ഹെലികോപ്റ്റര്‍ ഊട്ടിയില്‍ തകര്‍ന്നുവീണ് അഗ്നിക്കിരയായി; 7 പേര്‍ മരിച്ചു

ചെന്നൈ: സംയുക്ത സൈനിക മേധാവി സഞ്ചരിച്ച സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നവീണ് ഏഴ് പേര്‍ മരിച്ചു. ബിപിന്‍ റാവത്തും ഭാര്യയും മകനും ജീവനക്കാരുമടക്കം 14 പേര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. തമിഴ്‌നാട് ഊട്ടിക്ക് സമീപം കുനൂരിലാണ് അപകടം. ഔദ്യോഗിക സ്ഥിരീകരണം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ ഉടന്‍ അറിയിക്കും. സംയുക്ത സൈനിക മേധാവി പദവിയിലിരിക്കെ വലിയ അപകടത്തില്‍ പെട്ടത് രാജ്യത്തെ ഞെട്ടിച്ചിട്ടുണ്ട്. ഊട്ടിയിലെ ഡിഫന്‍സ് അക്കാദമിയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതെന്നാണ് വിവരം. ലാന്‍ഡിംഗിന് തൊട്ടുമുമ്പാണ് അപകടം. […]

ചെന്നൈ: സംയുക്ത സൈനിക മേധാവി സഞ്ചരിച്ച സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നവീണ് ഏഴ് പേര്‍ മരിച്ചു. ബിപിന്‍ റാവത്തും ഭാര്യയും മകനും ജീവനക്കാരുമടക്കം 14 പേര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. തമിഴ്‌നാട് ഊട്ടിക്ക് സമീപം കുനൂരിലാണ് അപകടം. ഔദ്യോഗിക സ്ഥിരീകരണം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ ഉടന്‍ അറിയിക്കും. സംയുക്ത സൈനിക മേധാവി പദവിയിലിരിക്കെ വലിയ അപകടത്തില്‍ പെട്ടത് രാജ്യത്തെ ഞെട്ടിച്ചിട്ടുണ്ട്.

ഊട്ടിയിലെ ഡിഫന്‍സ് അക്കാദമിയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതെന്നാണ് വിവരം. ലാന്‍ഡിംഗിന് തൊട്ടുമുമ്പാണ് അപകടം. മരിച്ചവരുടെ മൃതദേഹങ്ങളെല്ലാം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പരിക്കേറ്റവരുടെ നില ഗുരുതരമാണന്നാണ് വിവരം. ഇവര്‍ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. അതേസമയം ബിപിന്‍ റാവത്ത് ഏത് ആശുപത്രിയിലാണ് എന്നതും ആരോഗ്യനില സംബന്ധിച്ചും യൊതൊരു വിവരങ്ങളും ലഭ്യമല്ല. പ്രോട്ടോക്കോള്‍ പ്രകാരം പാര്‍ലമെന്റില്‍ മാത്രമായിരിക്കും ഔദ്യോഗിക സ്ഥിരീകരണം വരികയുള്ളൂ.

Updating..

Related Articles
Next Story
Share it