മുഖ്യമന്ത്രിയുടെ ജനകീയ പ്രതിരോധ സമരം; എല്‍.ഡി.എഫ്. ബഹുജന സദസ് നടത്തി

കാഞ്ഞങ്ങാട്/കാസര്‍കോട്: ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ ജനകീയ പ്രതിരോധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ബഹുജന സദസ് സംഘടിപ്പിച്ചു.എല്‍.ഡി.എഫ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഡിയനില്‍ നടന്ന ബഹുജന സദസ്സ് സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം. രാജന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ അജാനൂര്‍ ലോക്കല്‍ സെക്രട്ടറി എ. തമ്പാന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കരുണാകരന്‍ കുന്നത്ത്, […]

കാഞ്ഞങ്ങാട്/കാസര്‍കോട്: ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ ജനകീയ പ്രതിരോധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ബഹുജന സദസ് സംഘടിപ്പിച്ചു.
എല്‍.ഡി.എഫ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഡിയനില്‍ നടന്ന ബഹുജന സദസ്സ് സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം. രാജന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ അജാനൂര്‍ ലോക്കല്‍ സെക്രട്ടറി എ. തമ്പാന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കരുണാകരന്‍ കുന്നത്ത്, ഐ.എന്‍.എല്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. നാസര്‍, ജെ.ഡി.എസ് മണ്ഡലം സെക്രട്ടറി ദിലീപ് മേടയില്‍ എന്നിവര്‍ സംസാരിച്ചു. പ്രഭാകരന്‍ മൂലക്കണ്ടം സ്വാഗതം പറഞ്ഞു.
എല്‍.ഡി.എഫ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി എരിയായില്‍ നടത്തിയ ബഹുജന സദസ്സ് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. പോസ്റ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പി.വി കുഞ്ഞമ്പു, സി.എം.എ ജലീല്‍, കെ. കുഞ്ഞിരാമന്‍, മുസ്തഫതോരവളപ്പ് പ്രസംഗിച്ചു. റഫീഖ് കുന്നില്‍ സ്വാഗതം പറഞ്ഞു.

എല്‍.ഡി.എഫ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ ബഹുജന സദസ് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്യുന്നു
Related Articles
Next Story
Share it